ബ്ലാക്മെയിലിങ് കേസ്: ജാമ്യം ലഭിച്ചവർ വീണ്ടും അറസ്റ്റിൽ
text_fieldsകൊച്ചി: നടി ഷംന കാസിമിനെ ഉൾപ്പെടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബ്ലാക്മെയിലിങ് കേസിൽ ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ. തൃശൂർ സ്വദേശി ഹാരിസ്, വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍, കയ്പമംഗലം സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്. ഇവർക്ക് വെള്ളിയാഴ്ച എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറം സ്വദേശിനിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെന്നതടക്കം രണ്ട് കേസിൽ വെള്ളിയാഴ്ച രാത്രി കൊടുങ്ങല്ലൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇതോടെ ഇവർക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഒമ്പതായി. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ഇതിനിടെ, വിവാഹാലോചന എന്ന പേരിൽ ഷംന കാസിമിനോട് ഫോണിൽ സംസാരിച്ച സ്ത്രീയെ തിരിച്ചറിയാൻ പ്രതികളുടെ ബന്ധുക്കളുടെ മൊഴിയെടുത്തു. വരെൻറ മാതാവ് എന്ന വ്യാജേന ഒരുസ്ത്രീ തന്നോട് സംസാരിച്ചിരുന്നെന്ന് നടി മൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.