സമൂഹമാധ്യമം വഴി പ്രവാചക നിന്ദ; പ്രതി റിമാൻഡിൽ

അടിമാലി (ഇടുക്കി): സമൂഹമാധ്യമം വഴി പ്രവാചകനെ നിന്ദിച്ചതിന് അറസ്റ്റിലായ അടിമാലി ഇരുന്നൂറേക്കർ കിഴക്കേക്കര വീട്ടിൽ ജോഷി തോമസിനെ (39) അടിമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഫേസ്ബുക്കിലൂടെ മുഹമ്മദ് നബിയെയും ഇസ്ലാമിനെയും അവഹേളിച്ച സംഭവത്തിൽ തിങ്കളാഴ്ച രാത്രിയാണ് ഇയാളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ ഇയാളുടെ പ്രൊഫൈലിൽ ഇതര മതവിഭാഗങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന നിരവധി പോസ്റ്റുകൾ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് ഇട്ടത്. പോപുലർ ഫ്രണ്ട് അടിമാലി ഏരിയ പ്രസിഡന്‍റ് നവാസ്, എസ്.ഡി.പി.ഐ ദേവികുളം നിയോജകമണ്ഡലം സെക്രട്ടറി റഹിം സിബി എന്നിവരാണ് പരാതി നൽകിയത്.

Tags:    
News Summary - blasphemy through social media; Accused in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.