വീട്ടിൽ സ്‌ഫോടനം: ആര്‍.എസ്.എസ് നേതാവ് അറസ്റ്റിൽ

പെരിങ്ങോം: സ്വന്തം വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ ആർ.എസ്.എസ് നേതാവ് അറസ്​റ്റിൽ. കാങ്കോല്‍ ആലക്കാട്ടെ ബിജുവിനെയാണ്​ പെരിങ്ങോം പൊലീസ് അറസ്റ്റു ചെയ്തത്​. സ്‌ഫോടനത്തില്‍ പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്നു. ഇദ്ദേഹം ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തതിനു പിറകെയാണ് അറസ്റ്റു ചെയ്തത്.

പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ജനുവരി 29ന് പകൽ വീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തെത്തുടര്‍ന്ന് ബിജുവിന്റെ കൈവിരലുകള്‍ അറ്റുപോയിരുന്നു. സ്‌ഫോടനം നടന്നതറിഞ്ഞ് പെരിങ്ങോം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. സുഭാഷ്, എസ്.ഐ വി. യദുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തില്‍ പരിക്കേറ്റ ബിജുവിനെ ഒരു വാഹനത്തിലെത്തിയവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പൊലീസിന് സൂചന ലഭിച്ചു.

തുടര്‍ന്നു ഞായറാഴ്ച ഫോറന്‍സിക് വിദഗ്ധന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബോംബ് നിര്‍മാണ സാമഗ്രികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ അനധികൃതമായി കൈകാര്യം ചെയ്തതിനാണ് ബിജുവിനെതിരെ കേസെടുത്തത്. പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസിൽ മുഖ്യപ്രതിയാണ് ഇയാൾ.

Tags:    
News Summary - Blast at home: RSS leader arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.