കോഴിക്കോട് സൗത്ത് ബീച്ചിൽ അടിഞ്ഞ തിമിംഗലത്തിന്റെ ജഡം -ഫോട്ടോ: ബിമൽ തമ്പി

കോഴിക്കോട് കടപ്പുറത്ത് തിമിംഗലത്തിന്റെ ജഡം അടിഞ്ഞു

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നീലത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. കോഴിക്കോട് സൗത്ത് ബീച്ചിലാണ് അഴുകിത്തുടങ്ങിയ നിലയിൽ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ നീലത്തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. ശക്തമായ തിരയിൽ പിന്നീട് കരക്കടിയുകയായിരുന്നു.

പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ജഡം കുഴിച്ചിടുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. 15 അടിയിലേറെ വലുപ്പമുള്ള തിമിംഗലത്തെ കാണാൻ നിരവധി പേരാണ് എത്തിയത്.

Tags:    
News Summary - Blue Whale Body At Calicut South Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.