കൊച്ചി: കൊച്ചി പുറംകടലില്‍ ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കപ്പിത്താന് അടക്കം മൂന്ന് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം. കപ്പിത്താന് ഗ്രീക്ക് പൗരനായ ജോര്ജിയാനാക്കിസ് അയോണിസ്, സെക്കൻഡ് ഓഫിസര്‍ ഗാല്‍നോസ് അത്നോയസ്, ഡെക്ക് സീമാന്‍ മ്യാന്മാര് സ്വദേശി സെവാന എന്നിവർക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
രണ്ട് ലക്ഷം രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ജാമ്യം. പ്രതികൾ രാജ്യം വിടരുത് എന്നുതുടങ്ങിയ കർശന നിബന്ധനകളും വെച്ചിട്ടുണ്ട്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് കഴിഞ്ഞതാണെന്നും മനപ്പൂർവമല്ല ബോട്ടിലിടിച്ചതെന്നുമായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതികളുടെ വാദം.
കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസമാണ് അസം, കുളച്ചൽ സ്വദേശികളുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടായത്. പ്രതികൾ നിയന്ത്രിച്ചിരുന്ന പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആമ്പര്‍ എന്ന ചരക്ക് കപ്പലാണ് അപകടം വരുത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.