താനൂരിലെ ബോട്ട് ദുരന്തം; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത് വെളിച്ചക്കുറവും ഇടുങ്ങിയ വഴികളും...

മലപ്പുറം: ശരിക്കും താനൂർ ഒട്ടുംപുറം തൂവൽതീരം ദുരന്തമായി. മരിച്ചവരുടെ എണ്ണം ഓരോനിമിഷവും ഏറുന്നു. ഒടുവിൽ 18 പേർ മരിച്ചെന്ന് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് വെളിച്ചക്കുറവും ഇടുങ്ങിയ വഴികളും വെല്ലുവിളിയായി. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് ഔദ്യോഗികമായ കണക്കുകൾ പുറത്തുവന്നിട്ടില്ല.

യാത്രക്കാരിൽ കുട്ടികൾ ഉണ്ടായിരുന്നു. ഞായറാഴ്ചയായതിനാൽ പതിവിൽ കവിഞ്ഞ് ആളുകൾ തീരത്ത് എത്തിയിരുന്നു. വേനലവധിക്കാലമായതിനാൽ യാത്രക്കാരിൽ കുട്ടികളുണ്ടായിരുന്നു. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകളെത്തി. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. അപകടത്തില്‍ പെട്ടവരില്‍ ആറു പേരെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ഇതിനിടെഏ മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.

Tags:    
News Summary - Boat disaster in Tanur; Lack of light was a challenge for the rescue operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.