ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു

കോഴിക്കോട്: മലബാര്‍ ജലോത്സവത്തിന്‍റെ ഭാഗമായി ചാലിയാറിൽ സംഘടിപ്പിക്കാറുള്ള ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. ജലോത്സവത്തിന്‍റെ ലൂസേഴ്സ് ഫൈനല്‍ മത്സരം അവസാനിച്ച തൊട്ടുടനെ ഫറോക്ക് പഴയ പാലത്തിന് സമീപം വെച്ചാണ് അപകടം. മത്സരത്തില്‍ പങ്കെടുത്ത എ.കെ.ജി മയ്യിച്ച എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

വള്ളത്തില്‍ തുഴക്കാരടക്കം 25 പേരായിരുന്നു ഉണ്ടായിരുന്നത്. വള്ളം പൂര്‍ണമായും മറിഞ്ഞെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ അപകടത്തില്‍പ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. 





Tags:    
News Summary - boat overturned during the Beypur water festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.