തിരുവനന്തപുരം: പോത്തൻകോട് വാവറയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിയായ അമൃതയാണ് നവജാതശിശുവിനെ പ്രസവിച്ച ശേഷം കുഴിച്ചിട്ടത്. പൂർണ വളർച്ച എത്താത്ത കുട്ടിയെയാണ് പ്രസവിച്ചശേഷം കുഴിച്ചുമൂടിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.
അമൃതയും ഭർത്താവ് ഗണേഷും കഴിഞ്ഞ ദിവസമാണ് ബന്ധു ജോലി ചെയ്യുന്ന ഫാം ഹൗസിലെത്തിയത്. ഭർത്താവും ബന്ധുവും പുറത്തുേപായപ്പോഴാണ് അമൃത പ്രസവിച്ചത്. പൂർണ വളർച്ചയെത്താതെ പ്രസവിക്കുന്ന കുട്ടികളെ കുഴിച്ചിടുന്നത് നേപ്പാളിലെ ആചാരമാണെന്നാണ് അമൃത പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കാണ് സംഭവം നടന്നത്. കുഞ്ഞിനെ ജീവനോടെയാണോ കുഴിച്ചു മൂടിയത് എന്നത് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.