crime scene 98876

നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റിൽ

പാപ്പിനിശ്ശേരി: കണ്ണൂർ പാപ്പിനിശ്ശേരി മാങ്കടവ് പാറക്കലിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടക മുറിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളായ മുത്തുവിന്റെയും അക്കമ്മലിന്റെയും മകളാണ് മരിച്ചത്.

ഇന്നലെ അർധരാത്രിയോടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തിലെ ദുരൂഹതയെ തുടർന്ന് മുറിയിൽ ഉണ്ടായിരുന്നവരെ വളപട്ടണം പൊലീസ് ചോദ്യം ചെയ്യുകയാണ്. വളപട്ടണം സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.പി. സുമേഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. 

Tags:    
News Summary - Body of four-month-old baby found in well in Pappinissery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.