കടലിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: തോട്ടപ്പള്ളിയിൽ കടലിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശി രാജ്കുമാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നു.

തോട്ടപ്പള്ളി സ്പിൽവേയിൽ ഡ്രജ്ജിങ് ജോലിക്ക് എത്തിയതായിരുന്നു രാജ്കുമാർ.

Tags:    
News Summary - Body of missing non-state worker found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.