പമ്പയിൽ കാണാതായ മൂന്നാമന്‍റെയും മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി: പമ്പയാറ്റിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട് മരിച്ചവരെ രക്ഷിക്കാനിറങ്ങവെ മുങ്ങിപ്പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജുവിന്റെയും ലൗലിയുടെയും മകൻ എബിൻ മാത്യു (സോനു- 24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

സഹോദരങ്ങളായ മാവേലിക്കര ചെട്ടികുളങ്ങര പേള മൂന്നു പറയിൽ മെഫിൻ വില്ലയിൽ അനിയൻ കുഞ്ഞിന്റെയും ലിജോയുടെയും മക്കളായ മെറിൻ (18), മെഫിൻ (15) എന്നിവരുടെ മൃതദേഹം അപകടം നടന്ന ശനിയാഴ്ച വൈകീട്ട് കരക്കെടുത്തിരുന്നു. ഇവർ മുങ്ങുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു സോനു. ഇതോടെ ശനിയാഴ്ച വൈകീട്ട്​ 5.30ഓടെ നടന്ന സംഭവത്തിൽ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി.

ആറന്മുള പരപ്പുഴ കടവിലെ അപകട സ്ഥലത്തുനിന്ന് 20 അടി അകലെ 35 അടി താഴ്ചയിൽനിന്നാണ് സോനുവിന്റെ മൃതദേഹം കിട്ടിയത്. പാറയിടുക്കിൽ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്​നിരക്ഷാസേന മുങ്ങൽ വിദഗ്​ധർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

മാരാമൺ കൺവെൻഷനിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ്​ നടന്ന മാർത്തോമ യുവജനസഖ്യം യുവവേദി സമ്മേളനത്തിന്​ ചെട്ടികുളങ്ങര മാർത്തോമ പള്ളിയിൽനിന്നെത്തിയ എട്ടംഗ സംഘത്തിലെ യുവാക്കളാണ് പമ്പയിൽ അപകടത്തിൽപെട്ടത്.

Tags:    
News Summary - body of the third missing person found in Pampa river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.