റെയിൽവെ ട്രാക്കിലെ മൃതദേഹം: മോഷണമുതൽ പങ്കുവെക്കുന്നതിലെ തർക്കം കൊലപാതക കാരണം

കൊച്ചി: പുല്ലേപ്പടിയിൽ റെയിൽവെ ട്രാക്കിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിലായി. പ്രധാന പ്രതിയായ മാനാശ്ശേരി സ്വദേശി ബിനോയിയെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. ഇയാളുടെ സുഹൃത്തായ മാനാശ്ശേരി ജോബി ആണ് കൊല്ലപ്പെട്ടത്. മൃതദേഹം കത്തിച്ചുകളയാൻ ബിനോയിയെ സഹായിച്ച മറ്റ് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

മോഷണ മുതൽ പങ്ക് വെക്കുന്നതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കൊച്ചിയിൽ പുതുവത്സരരാത്രിയിൽ നടന്ന കവർച്ച കേസ് പ്രതികളാണ് ബിനോയിയും ജോബിയും. എറണാകുളം എളമക്കരയിൽ വീട് കുത്തിത്തുറന്നാണ് ഇവർ 37 പവൻ സ്വര്‍ണ്ണവും ഒന്നരലക്ഷം രൂപയും കവർന്നത്.

ചൊവ്വാഴ്ച പുല്ലേപ്പടിയിലെ റെയിൽവെ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് മണ്ണെണ്ണയുടെ കുപ്പിയും കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും കണ്ടെത്തിയിരുന്നു. ട്രാക്കിലേക്ക് തല വച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം.

ഉച്ചക്ക് പന്ത്രണ്ടു മണിയോടെ നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിെയ പിടികൂടിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.