പാലക്കാട്: സി.പി.എം-ബി.ജെ.പി പാലക്കാട് ജില്ല കമ്മിറ്റി ഓഫിസുകള്‍ക്ക് നേരെ അക്രമം. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് സംഭവം. വിക്ടോറിയ കോളജിന് സമീപത്തെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക കേന്ദ്രത്തിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. വ്യാഴാഴ്ച രാത്രി 11.30ന് ശേഷമായിരുന്നു ഇത്. കാറിലത്തെിയ മൂന്നു പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒഴിഞ്ഞ ബിയര്‍ ബോട്ടിലില്‍ മണ്ണെണ്ണ നിറച്ച് കത്തിച്ചെറിയുകയായിരുന്നു. കെട്ടിടത്തിന്‍െറ സണ്‍ഷൈഡില്‍ പതിച്ച കുപ്പി പൊട്ടി. പെയിന്‍റിളകി കറുത്ത നിറമായിട്ടുണ്ട്. ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മുന്‍ എം.പി എന്‍.എന്‍. കൃഷ്ണദാസിന്‍െറ കാറിന്‍െറ ചില്ല് പൊട്ടി. സമീപത്ത് ചായക്കച്ചവടം നടത്തുന്നയാളാണ് സംഭവം കണ്ടത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വഴിമധ്യേയുള്ള സി.സി.ടി.വി കാമറയില്‍ വാഹനദൃശ്യം പതിഞ്ഞിട്ടില്ളെന്ന് പൊലീസ് അറിയിച്ചു.
നഗരത്തിലെ സുല്‍ത്താന്‍പേട്ട ഹരിക്കാരതെരുവില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസായ ‘അമൃതഭവന്’ നേരെ വെള്ളിയാഴ്ച പുലര്‍ച്ചെ 2.20ഓടെയാണ് അക്രമമുണ്ടായത്. പത്തോളം പേരാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി അറിയിച്ചു. ജനല്‍ ചില്ലിനും ആസ്ബറ്റോസ് ഷീറ്റിനും കേട് പറ്റി. കുപ്പിയെറിഞ്ഞതാണെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ടൗണ്‍ സൗത് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് സൂപ്രണ്ട് ഡോ. എ. ശ്രീനിവാസ, ഡിവൈ.എസ്.പി മുഹമ്മദ് കാസിം തുടങ്ങിയവര്‍ സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.