കണ്ണൂരിൽ വീണ്ടും ബോംബ്; സ്റ്റീല്‍ ബോംബുകളും നാടൻ ബോംബും കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ

കണ്ണൂര്‍: വിവാഹ വീട്ടിന് സമീപത്തെ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടൽ മാറുംമുമ്പേ കണ്ണൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി. തലശേരി എരഞ്ഞോളി മലോല്‍ മടപ്പുരയ്ക്ക് സമീപത്തെ പറമ്പിലാണ് മൂന്ന് ബോംബുകള്‍ കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.

കഴിഞ്ഞയാഴ്ച മടപ്പുര ഉത്സവത്തോടനുബന്ധിച്ച് സംഘർഷമുണ്ടായിരുന്നു. അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണെന്നാണ് പൊലീസ് നിഗമനം. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഇവ നിര്‍വീര്യമാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ തോട്ടടയിൽ ഞായറാഴ്ച ഉച്ച രണ്ടുമണിയോടെയാണ് ചാല പന്ത്രണ്ടുകണ്ടിക്ക്​ സമീപം ബോംബേറിൽ ഏച്ചൂർ സ്വദേശി പാതിരാപ്പറമ്പിൽ ജിഷ്ണു (26) കൊല്ലപ്പെട്ടത്​. വിവാഹാഘോഷത്തിനിടയിലെ തർക്കങ്ങളാണ് ബോംബേറിലും കൊലപാതകത്തിലും കലാശിച്ചത്. മൂന്നുപേർ കേസിൽ പിടിയിലായിട്ടുണ്ട്. 

Tags:    
News Summary - bomb found in Kannur again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.