കണ്ണൂർ മൂഴിക്കരയിൽ വീടിന് നേരെ ബോംബേറ്

കണ്ണൂർ: കോടിയേരിക്ക് സമീപം മൂഴിക്കരയിൽ വീടിന് നേരെ ബോംബെറിഞ്ഞു. ആർ.എസ്.എസ് പ്രവർത്തകനായിരുന്ന മൂഴിക്കര സ്വദേശി ഷാജി ശ്രീധരന്‍റെ വീട്ടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.

വീടിന്‍റെ തറയിലാണ് ബോംബ് പതിച്ചത്. തറയ്ക്കും വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്കിനും കേടുപാട് സംഭവിച്ചു. പ്രദേശത്ത് സംഘർഷ സാഹചര്യമുണ്ടായിരുന്നില്ല. ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - bomb thrown towards a home in kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.