പൊതുമേഖല സ്ഥാപനങ്ങളിൽ 2022-23 ലെ ബോണസ് :മാര്‍ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം :പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് നടത്തുന്ന മേഖലാ അവലോകന യോഗങ്ങളുടെ തീയതികളിലാണ് മാറ്റം വരുത്താനൽ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെപ്തംബര്‍ നാല് മുതല്‍ നിശ്ചയിച്ച യോഗങ്ങള്‍ 26 മുതലാണ് നടത്തുക. സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനമാണ് പ്രധാനമായും പരിഗണിക്കുക. തുടർന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ സംബന്ധിച്ച് പൊലീസ് ഓഫീസര്‍മാരുടെ യോഗവും ചേരും.

സെപ്തംബര്‍ 26ന് കോഴിക്കോട്, 28ന് തൃശൂര്‍, ഒക്ടോബര്‍ മൂന്നിന് എറണാകുളം, അഞ്ചിന് തിരുവനന്തപുരം എന്നിങ്ങനെയാണ് യോഗങ്ങള്‍.

പുറ്റിങ്ങള്‍ വെടിക്കെട്ട് അപകട കേസിന്‍റെ വിചാരണ കോടതിയുടെ പ്രവര്‍ത്തനത്തിന് അനുവദിച്ച ജൂനിയര്‍ സൂപ്രണ്ട് തസ്തിക ശിരസ്താദാര്‍ തസ്തികയായി ഉയർത്തി. സംസ്ഥാന ഔഷധസസ്യ ബോര്‍ഡിൽ 11-ാം ശമ്പള പരിഷ്ക്കരണം 1.7.2019 ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Tags:    
News Summary - Bonus for 2022-23 in Public Sector Undertakings: Guidelines issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.