കൊല്ലം: കശുവണ്ടി തൊഴിലാളികളുടെ ബോണസ് പ്രഖ്യാപിച്ചു. 20 ശതമാനമാണ് ബോണസ്. ബോണസ് അഡ്വാൻസായി 9500 രൂപ ലഭിക്കും. ഫിഷറീസ് - കശുവണ്ടി വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തിൽ കൊല്ലം കലക്ട്രേറ്റിൽ നടന്ന യോഗത്തിലാണ് പ്രഖ്യാപനം.
സ്വകാര്യ മേഖലാ ഫാക്ടറി ഉടമകൾ യോഗത്തിൽ പങ്കെടുത്തില്ല. ബോണസ് അഡ്വാൻസ് തുക ഈ മാസം 27 നകം വിതരണം ചെയ്യണം. ആഗസ്റ്റ് 15, തിരുവോണം എന്നീ ദിവസങ്ങളിലെ ഉത്സവ ദിന ശമ്പളം ബോണസ് അഡ്വാൻസിനൊപ്പം നൽകും. കശുവണ്ടി ഫാക്ടറികളിലെ മാസ ശമ്പളക്കാരായ തൊഴിലാളികൾക്ക് 3 മാസത്തെ ശമ്പളത്തിനു തുല്യമായ തുക ബോണസായി നൽകും.
മാന്ദ്യവും മഹാമാരിയും നിലനിൽക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ലഭിക്കാവുന്ന മാന്യമായ ബോണസാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. അഡീഷണൽ ലേബർ കമ്മീഷണർമാരായ കെ.എൻ സുനിൽ , രജ്ഞിത് പി മനോഹർ, റീജിയണൽ ജോയിന്റ് കമ്മീഷണർ പി.കെ ശങ്കർ, ജില്ലാ ലേബർ ഓഫീസർ എ.ബിന്ദു, ടി.ആർ മനോജ് കുമാർ , കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനൻ, ക്യാപെക്സ് ചെയർമാൻ പി.ആർ വസന്തൻ ട്രേഡ് യൂണിയൻ നേതാക്കൻമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.