തിരുവനന്തപുരം: ഉന്നതങ്ങളിലെ ചവിട്ടിപ്പിടുത്തവും ഇടേങ്കാലും ശക്തമായതോടെ മൂ ടി തുറക്കാനാകാതെ വാട്ടർ അതോറിറ്റിയുടെ സ്വന്തം കുപ്പിവെള്ള പദ്ധതി. 99 ശതമാനം ജോലിക ളും പൂർത്തിയായെങ്കിലും ‘ഏതാനും ചില അനുമതികൾ’ ലഭിക്കാനുള്ള കാലതാമസമാണ് തടസ്സ മായി ചൂണ്ടിക്കാട്ടുന്നത്. കുപ്പിവെള്ളത്തിന് വില നിശ്ചയിക്കുന്നതിനുള്ള ശിപാർശ വാട ്ടർ അതോറിറ്റി സമർപ്പിച്ച് നാളേറെയായെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. വാട്ടർഅതോറിറ്റിക്ക് ശേഷം പദ്ധതി പ്രഖ്യാപിച്ച കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷെൻറ കുപ്പിവെള്ളം വിപണിയിൽ സജീവ സാനിധ്യമാകുേമ്പാഴും അരുവിക്കരയിലെ പ്ലാൻറ് നോക്കുകുത്തിയായി തുടരുകയാണ്. 51 ശതമാനം സർക്കാർ വിഹിതവും 49 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെയുമാണ് ഇറിഗേഷൻ വിഭാഗത്തിെൻറ കുപ്പിവെള്ള കമ്പനി.
അരുവിക്കര പദ്ധതിയിൽ ബി.െഎ.എസ് സർട്ടിഫിക്കേഷൻ പരിശോധന പൂർത്തിയായെങ്കിലും കുപ്പിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ചില പോരായ്മകളുണ്ടായതും ലൈസൻസിന് തടസ്സമായെന്നതാണ് പുതിയവിവരം. ഇവ പരിഹരിക്കുന്നതിന് നടപടികൾ തുടങ്ങിയെങ്കിലും ആഗസ്റ്റ് 31ന് മുമ്പ് പദ്ധതി ആരംഭിക്കുമെന്ന ജലമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.
വിപണി വിലയേക്കാൾ കുറഞ്ഞനിരക്കിലും കൂടിയ ഗുണമേന്മയിലും കുപ്പിവെള്ളമെത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പ്ലാൻറും പദ്ധതിയും ഇൗ രംഗത്ത് കോടികൾ ലാഭംകൊയ്യുന്ന സ്വകാര്യ കമ്പനികൾക്ക് വൻ തിരിച്ചടിയാണ്. 16 കോടി ചെലവഴിച്ച് മണിക്കൂറിൽ 7200 ലിറ്റർ ഉൽപാദന ശേഷിയുള്ളതും സ്വകാര്യ കമ്പനികളെ വെല്ലുന്ന സംവിധാനത്തോടെയുമുള്ള പ്ലാൻറാണ് സജ്ജമാക്കിയത്.
അര ലിറ്റർ, ഒരു ലിറ്റർ, രണ്ട് ലിറ്റർ, 20 ലിറ്റർ ക്യാൻ എന്നിങ്ങനെ അളവുകളിൽ വെള്ളം വിൽപനക്കെത്തിക്കാനുള്ള ക്രമീകരണവും ഉണ്ട്. ഫലത്തിൽ വാട്ടർ അതോറിറ്റിയുടെ കുപ്പിവെള്ളം വിപണി പിടിച്ചെടുക്കുമെന്ന സ്വകാര്യ കമ്പനികളുടെ ദആശങ്കയും പദ്ധതിയുടെ ചവിട്ടിപ്പിടുത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് ആരോപണം. പ്ലാൻറ് സ്ഥാപിക്കൽ 85 ശതമാനത്തോളം പൂർത്തിയായ ഘട്ടത്തിൽ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് തന്നെ പദ്ധതി തടസ്സപ്പെടുത്താൻ ഇടപെടലുണ്ടായിരുന്നു. പിന്നീട് പ്ലാൻറ് സ്ഥാപിക്കലിനുള്ള അധിക ചെലവിന് അനുമതി നൽകാതെ നീട്ടിക്കൊണ്ടുേപാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.