കൊച്ചി: സുരേഷ് കല്ലട ഗ്രൂപ്പിലെ ബസിൽ യാത്രക്കാർക്കുനേരെ നടന്ന ക്രൂരമായ മർദനത്തി െൻറ വാർത്ത പുറത്തുവന്നതിനുപിന്നാലെ സമാന അനുഭവങ്ങൾ പങ്കുവെക്കുന്നവരുടെ പോസ്റ ്റുകളും ബസ് ജീവനക്കാർക്കെതിരായ പ്രതിഷേധവും സമൂഹമാധ്യമങ്ങളിൽ വ്യാപകമാവുന്നു. ബോയ്കോട്ട് കല്ലട എന്ന ഹാഷ്ടാഗുമായി നിരവധി പേരാണ് പ്രതിഷേധം പങ്കുവെക്കുന്നത്. ഇതോ ടൊപ്പം ട്രോളന്മാരും കല്ലട ഗ്രൂപ്പിനെ ‘കൊന്നു കൊലവിളിക്കുന്നുണ്ട്’. ബസ് ജീവനക്കാരുടെ ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ച് അനുഭവസ്ഥരുടെ കുറിപ്പുക ൾ ഫേസ്ബുക്കിൽ നിറയുകയാണ്.
കല്ലട ട്രാവൽസിെൻറ അനീതിക്കെതിരെ പ്രതികരിക്കാൻ കൂട്ടായ്മ എന്ന നിലയിൽ ‘കൊല്ലട ട്രാവൽസ്’ എന്ന േപരിൽ ഫേസ്ബുക്കിൽ പുതിയ ഗ്രൂപ്പും സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ പ്രഫസർ മായ മാധവൻ എഴുതിയ ദുരനുഭവ കുറിപ്പും നിരവധി പേർ ഏറ്റെടുത്തു. മകളോടൊപ്പം യാത്ര ചെയ്യവേ ബസ് കൃത്യസമയത്ത് വരാത്തതുമൂലം തമിഴ്നാട്ടിലെ ഏതോ ഗ്രാമത്തിൽ അർധരാത്രിയിൽ കാളകൾ മേഞ്ഞുനടക്കുന്നിടത്ത് ലോറിയുടെ മറവിൽ മൂത്രമൊഴിക്കേണ്ടി വന്ന ഗതികേടാണ് ഇവർ പങ്കുവെക്കുന്നത്. ആർത്തവ സമയത്തെ ഇതെത്രത്തോളം ഭീകരമെന്ന് പറയേണ്ടതില്ലല്ലോ എന്നും മായ ചോദിക്കുന്നു.
സമയത്ത് ഭക്ഷണം കഴിച്ച് മരുന്ന് കഴിക്കേണ്ടിയിരുന്ന റിട്ട. അധ്യാപകനോടു പോലും മോശമായാണ് പെരുമാറിയത്. ഒടുവിൽ ഒരിടത്ത് ബസ് നിർത്തി ഇനി പോവുന്നില്ലെന്നും പ്രഖ്യാപിച്ചു. കൈയും കാലും പിടിച്ച് മാപ്പു പറഞ്ഞ ശേഷമാണ് വണ്ടി വീണ്ടുമെടുത്തത്. രാവിലെ ആറിന് തിരുവനന്തപുരത്തെത്തേണ്ട ബസ് വൈകീട്ട് ആറിനാണ് എത്തിയതെന്നും മായയുടെ പോസ്റ്റിലുണ്ട്.
അസഹ്യമായി മൂത്രശങ്ക അനുഭവപ്പെട്ട് പലതവണ ആവശ്യപ്പെട്ടിട്ടും നിർത്തികൊടുക്കാത്ത അനുഭവമാണ് ഷഹനാസ് എന്ന യുവതി പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കരഞ്ഞു പറഞ്ഞപ്പോൾ നിർത്തിക്കൊടുത്തത് ഹൈവേയിലെ തുറസ്സായ ഭാഗത്ത്. നിവൃത്തികെട്ട് ഡിവൈഡറിൽ മൂത്രമൊഴിക്കേണ്ടിവരുകയായിരുന്നുവെന്ന് ഷഹനാസ് പറയുന്നു. സംഭവം പുറത്തെത്തിച്ച ജേക്കബ് ഫിലിപ്പിെൻറ പോസ്റ്റിനു കീഴെയും നിരവധിപേർ കല്ലടയുമായി ബന്ധപ്പെട്ട ദുരനുഭവം പങ്കുവെച്ചു. ഞായറാഴ്ച മുതൽ ട്രോളന്മാരും കല്ലടക്ക് നേരെ തിരിഞ്ഞിട്ടുണ്ട്. കല്ലട എന്ന പേരുമാറ്റി കൊല്ലട എന്നിടണമെന്നാണ് പലരുടെയും ആവശ്യം. നൂറുകണക്കിന് ട്രോളുകൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്.
വൈക്കത്തെ കല്ലട ട്രാവൽസ് ഓഫിസ് എൽ.ഡി.എഫ് പ്രവർത്തകർ അടപ്പിച്ചു
വൈക്കം: വൈക്കത്തെ കല്ലട ട്രാവൽസ് ഓഫിസ് എൽ.ഡി.എഫ് പ്രവർത്തകർ അടപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് ഒരു സംഘമെത്തി ബലമായി അടപ്പിച്ചത്. യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സംവിധാനം ഉറപ്പാക്കിയാൽ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.