സ്ത്രീ-പുരുഷ സമത്വം പറഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും കെട്ടിപ്പിടിച്ച് നടക്കുന്നു -വെള്ളാപ്പള്ളി

കൊല്ലം: കോളജുകളിലും സ്‌കൂളിലും സ്ത്രീ പുരുഷ സമത്വം പറഞ്ഞ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച്​ നടക്കുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നീരാവില്‍ എസ്.എന്‍.ഡി.പി യോഗം ഹയര്‍ സെക്കൻഡി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സ്ത്രീ, പുരുഷ സമത്വം ഇങ്ങനെയാണോ സ്‌കൂളിലും കോളജിലും നടക്കേണ്ടത്. സി.ബി.എസ്.ഇ തലത്തില്‍വരെ എത്തിക്കഴിഞ്ഞ്​ കെട്ടിപിടിത്തം. കോളജ് തലത്തിലും ഇത് തന്നെയാണ് നടക്കുന്നത്. തെറ്റായ രീതിയില്‍ നമ്മൂടെ സമൂഹം മുന്നോട്ടുനീങ്ങുമ്പോള്‍ അതിനെതിരെയുള്ള ശക്തമായ കൂട്ടായ്മ ഉണ്ടാകണം.

മാതാപിതാക്കള്‍ മക്കളെയോര്‍ത്ത് ദുഃഖിക്കുന്ന കാലമാണിന്ന്. അവരെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. ഉപദേശിക്കാന്‍ ചെല്ലുന്ന ഗുരുവിനെ അപമാനിക്കുകയാണ്. അടുത്ത തലമുറയുടെ പോക്ക് വളരെ അപകടത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Boys and girls walk hugging each other saying Equality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.