നാടുവിട്ട് ഗോവയിലേക്ക് പോവുകയായിരുന്ന ആൺകുട്ടികളെയും പെൺകുട്ടിയെയും കണ്ടെത്തി

കണ്ണൂർ: നാടുവിട്ട് ട്രെയിനില്‍ ഗോവയിലേക്ക് പോവുകയായിരുന്ന മൂന്ന് കുട്ടികളെ റെയില്‍വേ പൊലീസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു. ഓച്ചിറ സ്വദേശികളായ രണ്ട് ആണ്‍കുട്ടികളും ചവറ സ്വദേശിയായ ഒരു പെണ്‍കുട്ടിയുമാണ് നാടുവിടാൻ ശ്രമിച്ചത്.

നേത്രാവതി എക്പ്രസില്‍ സ്ലീപ്പര്‍ ബര്‍ത്തില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടികളെ കണ്ട് സംശയംതോന്നിയ ടി.ടി.ഇ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് റെയില്‍വേ എസ്.ഐ കെ.പി. അക്ബർ കുട്ടികളുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കി. കുട്ടികളെ ചൈല്‍ഡ് ലൈനന്റെ സഹായത്തോടെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് ഓച്ചിറ, ചവറ സ്‌റ്റേഷനുകളില്‍ കുട്ടികളുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. കുട്ടികളെ കൂട്ടിക്കൊണ്ടുപോവാൻ ബന്ധുക്കളും പൊലീസും കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്.

Tags:    
News Summary - boys and the girl who were leaving and going to Goa were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.