രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ നീക്കം ചെയ്​തു; കോ​ഴി​ക്കോ​ട് മെഡിക്കൽ കോളജിന്​ നേട്ടം

കോ​ഴി​ക്കോ​ട്​: മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി രോ​ഗി​യെ മ​യ​ക്കാ​തെ ത​ല​ച്ചോ​റി​ലെ മു​ഴ നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

45കാ​ര​നാ​യ രോ​ഗി​ക്കാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. രോ​ഗി പൂ​ർ​ണ​ബോ​ധ​ത്തി​ലു​ള്ള​പ്പോ​ൾ ചെ​യ്യേ​ണ്ട ശ​സ്ത്ര​ക്രി​യ​യാ​ണ് ഇ​തെ​ന്ന്​ ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം ത​ല​വ​ൻ ​പ്ര​ഫ. ഡോ. ​രാ​ജീ​വ​​ൻ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​രം നൂ​ത​ന ശ​സ്​​ത്ര​ക്രി​യ.

ത​ല​ച്ചോ​റി​ൽ കൈ​യും കാ​ലും നി​യ​ന്ത്രി​​ക്കു​ന്ന ഭാ​ഗ​ത്താ​യി​രു​ന്ന രോ​ഗി​ക്ക്​ മു​ഴ. ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന സ​മ​യ​ത്ത് രോ​ഗി​യു​ടെ കൈ​ക്കും കാ​ലി​നും ത​ള​ർ​ച്ച ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് രോ​ഗി ബോ​ധ​ത്തോ​ടെ​യു​ണ്ടാ​വേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

അ​തി​നാ​ൽ ത​ല​യോ​ട്ടി ത​രി​പ്പി​ക്കു​ക​മാ​ത്രം ചെ​യ്താ​ണ് ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. രോ​ഗി​യെ മ​യ​ക്കാ​തെ ശ​സ്​​ത്ര​ക്രി​യ സ​മ​യ​ത്തും നി​ര​ന്ത​രം സം​വ​ദി​ച്ച്, കൈ​കാ​ലു​ക​ൾ ഇ​ള​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി എ​ട്ടി​ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​രം​ഭി​ച്ച ശ​സ്ത്ര​ക്രി​യ മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ടു. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം രോ​ഗി​ക്ക് സാ​ധാ​ര​ണ​പോ​ലെ എ​ഴു​ന്നേ​റ്റു​നി​ൽ​ക്കാ​നും വെ​ള്ളം കു​ടി​ക്കാ​നും മ​റ്റും സാ​ധി​ക്കു​മെ​ന്ന​താ​ണ് ഉ​ണ​ർ​ന്നി​രി​ക്കെ ന​ട​ത്തു​ന്ന ശ​സ്ത്ര​ക്രി​യ​യു​ടെ പ്ര​ത്യേ​ക​ത.

ഈ ​ശ​സ്ത്ര​ക്രി​യ​ക്ക് അ​നു​ഭ​വ​സ​മ്പ​ന്ന​രാ​യ ഡോ​ക്ട​ർ​മാ​ർ, അ​ന​സ്തീ​ഷ്യ വി​ഭാ​ഗം, നൂ​ത​ന​മാ​യ മോ​ണി​റ്റ​റി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ, പു​തി​യ മ​രു​ന്നു​ക​ൾ എ​ന്നി​വ ആ​വ​ശ്യ​മാ​ണ്. ശ​സ്ത്ര​ക്രി​യ​ക്ക്​ രോ​ഗി കൂ​ടി പൂ​ർ​ണ​സ​ജ്ജ​മാ​ണ് എ​ങ്കി​ൽ മാ​ത്ര​മേ വി​ജ​യി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ഡോ. ​രാ​ജീ​വ​​ൻ പ​റ​ഞ്ഞു.

ഡോ. ​രാ​ജീ​വ​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​വി​ജ​യ​ൻ, ഡോ. ​രാ​ധാ​കൃ​ഷ്​​ണ​ൻ, ഡോ. ​റ​സ്​​വി, ഡോ. ​വി​നീ​ത്, ഡോ. ​ഷാ​ന​വാ​സ്​ എ​ന്നി​വ​രാ​ണ്​ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്. അ​ന​സ്​​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ബി​നു, ഡോ. ​ഷ​ഫ്​​ന, ഡോ. ​ഹു​സ്​​ന എ​ന്നി​വ​രും സ​ഹ​ക​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.