ആദിവാസി യുവതിയിൽ നിന്ന് കൈക്കൂലി; വില്ലേജ് ഓഫിസർ അറസ്​റ്റിൽ

അഗളി: വെള്ളപ്പൊക്കത്തിൽ വീട്​ നഷ്​ടപ്പെട്ട ആദിവാസി യുവതിയിൽനിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ വില്ലേജ് സ്‌പെഷൽ ഓഫിസർ അറസ്​റ്റിൽ. അഗളി വില്ലേജ് ഓഫിസിലെ സ്‌പെഷൽ ഓഫിസർ നിസാം കാസിമാണ് അറസ്​റ്റിലായത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

മഴക്കെടുതിയിൽ വീട് നഷ്​ടപ്പെട്ട അഗളി ഭൂതുവഴി സ്വദേശിനി ശിവാനി കെ. ശിവാളി​​െൻറ പരാതിയെ തുടർന്നാണ് അറസ്​റ്റ്. വീടിനായി സാമ്പത്തിക സഹായത്തിന് ശിപാർശ ചെയ്യണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് ഓഫിസർ ആവശ്യപ്പെട്ടു.

സംഭവം വിജിലൻസ്​ ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിലറിയിച്ചു. തുടർന്ന്​ ശിവാനി കൈമാറിയ ഫിനോക്‌സിൻ പൗഡർ പുരട്ടിയ നോട്ടുകളുമായി വിജിലൻസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്​ച തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി. കെ. ശശിധരൻ, സി.ഐമാരായ വി. കൃഷ്ണൻകുട്ടി, എൻ. ശശിധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 

Tags:    
News Summary - Bravery in Attapadi; Village Officer Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.