കൊച്ചി: നേവൽ ബേസിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ നൽകിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നുപേരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. മിലിട്ടറി എൻജിനീയറിങ് സർവിസസ് ചീഫ് എൻജിനീയർ ആർ.കെ. ഗാർഗ്, കരാറുകാരായ പുഷ്കർ ബാഷി, പ്രഫുൽ കുമാർ ജയിൻ എന്നിവരെയാണ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതിയിൽ ഹാജരാക്കിയത്. രണ്ട് ദിവസത്തിനകം ഡൽഹിയിലെത്തിക്കാനുള്ള അനുമതിയോടെ കോടതിയിൽനിന്ന് സി.ബി.െഎ ട്രാൻസിറ്റ് വാറൻറ് വാങ്ങിയിട്ടുണ്ട്. തിങ്കളാഴ്ചതന്നെ ഡൽഹിയിലേക്ക് പുറപ്പെടുമെന്ന് സി.ബി.െഎ അറിയിച്ചു.
ഞായറാഴ്ച നേവൽ ബേസിന് സമീപത്തെ ഗാർഗിെൻറ ഒൗദ്യോഗിക വസതിയിലും ഒാഫിസിലും കരാറുകാരുടെ വീട്ടിലും നടന്ന റെയ്ഡിന് പിന്നാലെ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെയും അറസ്റ്റ് രാത്രി 11.30 ഒാടെയാണ് രേഖപ്പെടുത്തിയത്. പ്രഫുലിെൻറ ബന്ധുവിൽനിന്ന് ഗാർഗിെൻറ ബന്ധു കൈക്കൂലി വാങ്ങിയത് സി.ബി.െഎ കൈയോടെ പിടികൂടിയതിനെത്തുടർന്നാണ് സി.ബി.െഎ രാജ്യവ്യാപകമായി മിന്നൽപരിേശാധന നടത്തിയത്. പരിശോധനയിൽ അഞ്ച് കോടി രൂപ പിടിച്ചെടുത്തു.
രണ്ട് കരാറുകാർ ഡൽഹിയിലും പിടിയിലായിട്ടുണ്ട്. നേവൽ ബേസിലെ നിർമാണ പ്രവർത്തനങ്ങളുടെയും അറ്റകുറ്റപ്പണിയുടെയും കരാർ അനുകൂലമായി നൽകാൻ കരാറുകാരനിൽനിന്ന് ഗാർഗ് കൈക്കൂലി ആവശ്യപ്പെെട്ടന്നാണ് കേസ്. 30 ലക്ഷം രൂപ ഗാർഗിെൻറ ബന്ധു പ്രഫുലിെൻറ ബന്ധുവിൽനിന്ന് വാങ്ങിയതോടെയാണ് സി.ബി.െഎ ഒരുക്കിയ കെണിയിൽ പ്രതികൾ വീണത്.
കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന പുഷ്കറിെൻറ ഉടമസ്ഥതയിലുള്ള പുഷ്കർ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിനും പ്രഫുലിെൻറ ഉടമസ്ഥതയിലുള്ള അജ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജൈൻ ബിൽഡേഴ്സിനും കൊച്ചിയിൽ ഒാഫിസുണ്ട്. ഇവിടം കേന്ദ്രീകരിച്ചായിരുന്നു കൈക്കൂലി ഇടപാടുകൾ എന്നാണ് സി.ബി.െഎക്ക് ലഭിച്ച വിവരം. ഇന്ത്യയിലെ മുഴുവൻ സൈനിക കേന്ദ്രങ്ങളിലെയും നിർമാണപ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടക്കുന്നത് മിലിട്ടറി എൻജിനീയറിങ് സർവിസസിെൻറ നേതൃത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.