വി​ജി​ല​ൻ​സ് സ​ർ​വേ പു​റ​ത്തു​വി​ട്ടു; അ​ഴി​മ​തി​യി​ൽ മു​ന്നി​ൽ ത​ദ്ദേ​ശ​ഭ​ര​ണ​വ​കു​പ്പ്

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ അഴിമതിയുടെ വ്യാപ്തി പരിശോധിക്കാൻ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ നടത്തിയ സർവേയിൽ തദ്ദേശഭരണവകുപ്പ് മുന്നിൽ. സംസ്ഥാനത്തെ മൊത്തം അഴിമതിയുടെ 10.34 ശതമാനവും തദ്ദേശഭരണവകുപ്പിലാണ് നടക്കുന്നതെന്ന് സർവേ പറയുന്നു. റവന്യൂ (9.24), പൊതുമരാമത്ത് (5.32) വകുപ്പുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും കുറച്ച് അഴിമതി നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഭരിക്കുന്ന  ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലാണ്. ഇവിടെ .22 ശതമാനം മാത്രമാണ് അഴിമതി. അതേസമയം, അദ്ദേഹത്തി‍​െൻറ മേൽനോട്ടത്തിലുള്ള ആഭ്യന്തരവകുപ്പ് അഴിമതിയുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. പൊലീസിലെ അഴിമതി 4.66 ശതമാനമാണ്. അഴിമതിയുടെ കാര്യത്തിൽ പൊലീസ് ഏഴാം സ്ഥാനത്താണ്. 

പൊതുമരാമത്ത് വകുപ്പിൽ അഴിമതിക്കെതിരെ സന്ധിയില്ലാസമരമാണ് മന്ത്രി ജി. സുധാകരൻ പ്രഖ്യാപിച്ചിട്ടുള്ളത്. വകുപ്പിലെ സ്ഥലംമാറ്റത്തിലുൾപ്പെടെ നിലനിന്നിരുന്ന കൊടിയഅഴിമതി അദ്ദേഹം ഇല്ലാതാക്കി. പുത്തൻ സാങ്കേതികസംവിധാനങ്ങളിലൂടെ അഴിമതിരഹിതപദ്ധതികൾ നടപ്പാക്കുമ്പോഴും മരാമത്തുവകുപ്പിലെ താഴെത്തട്ടിൽ ഇപ്പോഴും അഴിമതി വ്യാപകമാണെന്ന് വിജിലൻസ് വൃത്തങ്ങൾ പറയുന്നു. ജനങ്ങളുമായി അടുത്തിടപഴകേണ്ട വിഭാഗമാണ് പൊതുമരാമത്ത്. അടിസ്ഥാനസൗകര്യവികസനത്തി‍​െൻറ ഭാഗമായി നിലകൊള്ളേണ്ട വകുപ്പിലെ അഴിമതി ഗൗരവമായി കാണണമെന്നും വിജിലൻസ്വൃത്തങ്ങൾ പറയുന്നു. വിജിലൻസ് വകുപ്പിൽ ലഭിച്ച പരാതികളുടെയും ഓൺലൈൻ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. 

ഇതി‍​െൻറ പകർപ്പ് ഡയറക്ടർ ഡോ. ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സർക്കാറി‍​െൻറ പ്രവർത്തനങ്ങൾ  വിലയിരുത്തുന്നതി‍​െൻറ ഭാഗമായി അഴിമതി സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹം വിജിലൻസ് ഡയറക്ടറോട്  ആരാഞ്ഞിരുന്നു. സംസ്ഥാനെത്ത 61 വകുപ്പുകളെയും സർവേയിൽ ഉൾപ്പെടുത്തി. കൊടിയഅഴിമതി നടക്കുന്നവ, അഴിമതി ശക്തമായവ, ഇടത്തരം അഴിമതി, കുറഞ്ഞതോതിൽ അഴിമതി, വളരെ കുറച്ച് അഴിമതി നടക്കുന്നവ എന്നിങ്ങനെയാണ് വകുപ്പുകളെ തരംതിരിച്ചത്. 

കൊടിയഅഴിമതി നടക്കുന്നതിൽ ഏറ്റവും മുന്നിൽ തദ്ദേശഭരണവകുപ്പാണ് (10.34). പിന്നിൽ നിൽക്കുന്നത് കൃഷി വകുപ്പാണ് (2.50). അഴിമതി ശക്തമായ വകുപ്പുകളിൽ മുന്നിൽ ഭക്ഷ്യസുരക്ഷയും (2.23) ഏറ്റവും പിന്നിൽ ഫിഷറീസുമാണ് (1.01). ഇടത്തരം അഴിമതി നടക്കുന്ന വകുപ്പുകളിൽ കായിക യുവജനക്ഷേമമാണ് മുന്നിൽ (.88). ഇൻഷുറൻസ് വകുപ്പാണ് ഇതിലേറ്റവും പിന്നിലുള്ളത് (.62). കുറഞ്ഞതോതിൽ അഴിമതി നടക്കുന്ന വകുപ്പുകളിൽ നിയമവകുപ്പാണ് മുന്നിൽ (.59). ഈ വിഭാഗത്തിൽ ഏറ്റവും പിന്നിലുള്ളത് വ്യവസായപരിശീലനവകുപ്പാണ് (.44). വളരെ കുറച്ച് അഴിമതി നടക്കുന്ന വകുപ്പുകളിൽ തെരഞ്ഞെടുപ്പ് വകുപ്പാണ് മുന്നിൽ (.41). ഏറ്റവും പിന്നിൽ ഐ.ടി വകുപ്പാണ് (.22).  അഴിമതിക്കെതിരെ കർക്കശനടപടികൾ പ്രഖ്യാപിക്കുമ്പോഴും വിവിധ വകുപ്പുകളിൽ അഴിമതി വ്യാപിക്കുന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തൽ.
 

Tags:    
News Summary - bribe in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.