കൈക്കൂലി: മൂന്ന്​ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് സസ്‌പെൻഷൻ

കോ​ട്ട​യം: വി​ജി​ല​ൻ​സിന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. കോ​ട്ട​യം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ർ.​ടി ഓ​ഫി​സി​ലെ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ വി. ​ഷാ​ജ​ൻ, എം.​ആ​ർ. അ​നി​ൽ, അ​ജി​ത് ശി​വ​ൻ എ​ന്നി​വ​രെ​യാ​ണ്​ സ​സ്‌​പെ​ൻ​ഡ്​ ചെ​യ്ത​ത്. ഇ​വ​രെ​യും ഏ​ജ​ന്റ് രാ​ജീ​വ​നെ​യും പ്ര​തി​യാ​ക്കി കോ​ട്ട​യം യൂ​നി​റ്റ്​ വി​ജി​ല​ൻ​സ് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ജി​ല​ൻ​സ് ആ​ൻ​ഡ്​ ആ​ന്‍റി ക​റ​പ്ഷ​ൻ​സ് ബ്യൂ​റോ ക​ഴി​ഞ്ഞ​മാ​സം 20ന് ​ന​ട​ത്തി​യ ‘ഓ​പ​റേ​ഷ​ൻ ഓ​വ​ർ​ലോ​ഡ്’ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. എം.​സി റോ​ഡി​ൽ കു​റ​വി​ല​ങ്ങാ​ട് ഭാ​ഗ​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക്വാ​റി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​മി​ത ലോ​ഡു​മാ​യി പോ​യ വ​ട്ടു​കു​ളം സ്വ​ദേ​ശി രാ​ജീ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ഹാ​ദേ​വ​ൻ എ​ന്ന ടോ​റ​സ്​ ലോ​റി​യ​ട​ക്കം പി​ടി​കൂ​ടി.

രാ​ജീ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​​പ്പോ​ൾ ഗൂ​ഗി​ൾ​പേ വ​ഴി ഈ ​മൂ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​റു​ല​ക്ഷം രൂ​പ മാ​സ​പ്പ​ടി​യാ​യി ന​ൽ​കി​യ​താ​യി ക​​ണ്ടെ​ത്തി. ഒ​രു ലോ​റി​ക്ക്​ 7500 രൂ​പ വീ​ത​മാ​ണ്​ മാ​സ​പ്പ​ടി വാ​ങ്ങി​യി​രു​ന്ന​ത്. രാ​ജീ​വ്​ ആ​യി​രു​ന്നു മാ​സ​പ്പ​ടി ഏ​ജ​ന്‍റ്. അ​ടി​ച്ചി​റ​യി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ വാ​ട​ക 16,000 രൂ​പ ന​ൽ​കി​യി​രു​ന്ന​തും രാ​ജീ​വ്​ ആ​യി​രു​ന്നു. ഷാ​ജ​ന്‍റെ ബ​ന്ധു​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ ആ​റു​മു​ത​ൽ ജ​നു​വ​രി 17വ​രെ 2,64,000 രൂ​പ​യും അ​നി​ലി​ന്‍റെ ബ​ന്ധു​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ആ​ഗ​സ്റ്റ്​ 24 മു​ത​ൽ 30വ​രെ 23,000 രൂ​പ​യും അ​ജി​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ച്​ 22 മു​ത​ൽ ജ​നു​വ​രി നാ​ലു​വ​രെ 3,77,501 രൂ​പ​യു​മാ​ണ്​ രാ​ജീ​വ്​ മു​ഖേ​ന ന​ൽ​കി​യ​ത്.

വാഹനപരിശോധന; 273 കേസ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ വ​ൻ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.

സ്കൂ​ൾ ബ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. മ​റ്റു വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ 273 വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന്​ 2.48 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി. ഫ​സ്റ്റ് എ​യ്ഡ് സൂ​ക്ഷി​ക്കാ​തി​രു​ന്ന 173 വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന്​ 83,500 രൂ​പ പി​ഴ ഈ​ടാ​ക്കി. റോ​ഡ് സു​ര​ക്ഷ പാ​ലി​ക്കാ​ത്ത, പു​ക​പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത, ശ​ബ്ദ​മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കി​യ 78 വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന്​ 1.56 ല​ക്ഷം രൂ​പ​യും യൂ​നി​ഫോം ധ​രി​ക്കാ​തെ വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​റി​ൽ​നി​ന്ന്​ 250 രൂ​പ​യും ഈ​ടാ​ക്കി. 8750 രൂ​പ നേ​രി​ട്ട് പി​ഴ ഈ​ടാ​ക്കി.

Tags:    
News Summary - Bribery: Three motor vehicle inspectors suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.