തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ പദ്ധതി തയാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. കൂടുതല്‍ വിവരങ്ങള് നോര്‍ക്ക പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുങ്ങിയവരെ തിരികെ കൊണ്ടുവരുമ്പോള്‍ ആരോഗ്യ പരിശോധന, സുരക്ഷ സംബന്ധിച്ച എല്ലാ മുന്‍കരുതുലും സ്വീകരിക്കും. അതിര്‍ത്തിയില്‍ ആരോഗ്യ വിഭാഗം ഇവരെ പരിശോധിക്കും. ക്വാറൻറീന്‍ നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചികിത്സാ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തിൽ വിദഗ്ധ ചികിത്സക്ക് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനാവശ്യത്തിന് പോയവര്‍, പരീക്ഷ, ഇൻറര്‍വ്യൂ എന്നിവക്ക് പോയവര്‍, തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവക്ക് പോയവര്‍, വിദ്യാര്‍ഥികള്‍, ജോലി നഷ്ടപ്പെട്ടതുകൊണ്ടോ, വിരമിച്ചതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍, കൃഷി പണിക്ക് പോയവർ തുടങ്ങിയവർക്കാണ് തിരിച്ചുവരുന്നതിൽ മുൻഗണന നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.