പറമ്പിക്കുളം: പറമ്പിക്കുളം ഡാമിൽനിന്ന് തെറിച്ചുപോയ ഷട്ടർ കണ്ടെത്തി. പുഴക്കു കുറുകെയുള്ള പാലത്തിനടുത്താണ് തകർന്ന ഷട്ടർ കണ്ടെത്തിയത്. നിലവിൽ നീരൊഴുക്ക് നിയന്ത്രണ വിധേയമാണെന്ന് കേരള ഇറിഗേഷൻ അധികൃതർ പറഞ്ഞു.
ഡാമിലെ പരമാവധി സംഭരണ ശേഷി 72 അടിയാണ്. നിലവിൽ ജലനിരപ്പ് 64.9 അടി. 580 ഘന അടി വെള്ളം അപ്പർ ഷോളയാറിലൂടെ പറമ്പിക്കുളം ഡാമിലേക്ക് ഒഴുകുന്നുണ്ട്.
15035 ഘന അടി വെള്ളം ചാലക്കുടി പുഴയിലൂടെ പുറത്തേക്ക് ഒഴുകുന്നുണ്ട്. തകർന്ന മധ്യഭാഗത്തെ ഷട്ടറിന്റെ ഇരു ഭാഗത്തേയും രണ്ട് ഷട്ടറുകൾ നിയന്ത്രിതമായ തോതിൽ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുകയും പുഴയിലെ നീരൊഴുക്ക് നിരീക്ഷിക്കുകയും ചെയ്യുന്നതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.