ഹജ്ജ്; കൂടുതൽ തീർഥാടകർ മലപ്പുറത്തുനിന്ന്

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ചവരില്‍ കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയില്‍ നിന്ന്. ജനറല്‍ വിഭാഗത്തിലും മറ്റ് വിഭാഗങ്ങളിലുമായി 4,785 പേര്‍ക്കാണ് അവസരം.

ഹജ്ജിന് അവസരം ലഭിച്ചവർ ജില്ല അടിസ്ഥാനത്തിൽ

കാസര്‍കോട് 1,077

കണ്ണൂര്‍ 1,714

വയനാട് 231

കോഴിക്കോട് 2,412

മലപ്പുറം 4,785

പാലക്കാട് 846

തൃശൂര്‍ 665

എറണാകുളം 1,252

ഇടുക്കി 135

കോട്ടയം 196

പത്തനംതിട്ട 78

ആലപ്പുഴ 295

കൊല്ലം 435

തിരുവനന്തപുരം 469

ആകെ അപേക്ഷകൾ 20,636

അവസരം ലഭിച്ചത് 14,590

ജനറല്‍ വിഭാഗത്തില്‍ നറുക്കെടുപ്പിലൂടെ 8,305

നറുക്കെടുപ്പില്ലാത്ത വിഭാഗങ്ങളായ 65 വയസ്സിനു മുകളിലുള്ളവരില്‍ നിന്ന് 3,462

പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകൾ 65 നു മുകളില്‍ 512

45 നു മുകളില്‍ 2,311, വെയ്റ്റിങ് ലിസ്റ്റിൽ 6,046 പേര്‍

(കൂടുതല്‍ ക്വോട്ട ലഭിക്കുന്നതോടെ ഇവര്‍ക്ക്  മുന്‍ഗണനാ ക്രമത്തില്‍ അവസരം നല്‍കും)

പുറപ്പെടൽ വിമാനത്താവളങ്ങൾ

കോഴിക്കോട് 5,578

കൊച്ചി 5,181

കണ്ണൂര്‍ 3,809

പരിശീലന ക്ലാസുകള്‍ ഞായറാഴ്ച മുതല്‍; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം താ​നൂ​രി​ല്‍

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്കു കീ​ഴി​ല്‍ ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​വ​ര്‍ക്കു​ള്ള സാ​ങ്കേ​തി​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ക്ക് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള ക്ലാ​സു​ക​ളു​ടെ ആ​ദ്യ​ഘ​ട്ടം ഡി​സം​ബ​ര്‍ 15 വ​രെ നീ​ളും. മു​ഴു​വ​ന്‍ ജി​ല്ല​ക​ളി​ലു​മാ​യി 60ല്‍പ​രം ക്ലാ​സു​ക​ളാ​ണ് ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ക. ഒാ​രോ ജി​ല്ല​യി​ലും തി​ര​ഞ്ഞെ​ടു​ത്ത തീ​ര്‍ഥാ​ട​ക​ര്‍ നി​ര്‍ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​ങ്കെ​ടു​ത്ത വി​വ​രം തീ​ര്‍ഥാ​ട​ക​രു​ടെ പ​രി​ശീ​ല​ന കാ​ര്‍ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. ഓ​രോ സ്ഥ​ല​ത്തെ​യും ക്ലാ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക പ​രി​ശീ​ല​ക​ര്‍ അ​റി​യി​ക്കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 പ​രി​ശീ​ല​ക​രാ​ണ് ക്ലാ​സു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ക.

സാ​ങ്കേ​തി​ക പ​രി​ശീ​ല​ന​ത്തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം താ​നൂ​രി​ല്‍ ഹ​ജ്ജ് വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ നി​ര്‍വ​ഹി​ക്കും. ട്രെ​യി​നി​ങ് ഓ​ര്‍ഗ​നൈ​സ​ര്‍ യു. ​മു​ഹ​മ്മ​ദ് റ​ഊ​ഫ്, ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ടി. അ​മാ​നു​ല്ല, ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും.  

Tags:    
News Summary - Hajj; More pilgrims from Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.