കൊച്ചി: വയനാട്ടിെല മുട്ടിൽ സൗത്ത് വില്ലേജിൽ വനഭൂമിയിൽനിന്ന് ഇൗട്ടിത്തടി മുറിച്ചുകടത്തിയെന്ന കേസിലെ പ്രതികളായ മൂന്ന് സഹോദരങ്ങൾ മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ. വനഭൂമിയിൽനിന്ന് മരം മുറിച്ചിട്ടില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വയനാട് വാഴവറ്റ മൂങ്ങനാനിയിൽ ആേൻറാ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഹരജി നൽകിയിരിക്കുന്നത്. വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹരജി പരിഗണനയിലിരിക്കെയാണ് മുൻകൂർ ജാമ്യഹരജിയും നൽകിയത്.
തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്നാണ് മരങ്ങൾ വെട്ടിയതെന്ന് ഇവർ പറയുന്നു. ഭൂമി വനമോ പുറമ്പോക്ക് ഭൂമിയോ അല്ലെന്ന് വില്ലേജ് ഒാഫിസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവിെടനിന്ന് ഇൗട്ടി മരം വെട്ടിമാറ്റാൻ വനം വകുപ്പിെൻറ അനുമതി തേടുകയും കൽപറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. പട്ടയഭൂമിയിലെ മരം വെട്ടാൻ അനുവദിച്ചുള്ള 2020 മാർച്ച് 11ലെയും ഒക്ടോബർ 24ലെയും സർക്കാർ ഉത്തരവുകൾ പ്രകാരമാണ് മുറിച്ചത്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഒാഫിസർ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വനഭൂമിയിൽനിന്ന് മതിയായ അനുമതിയില്ലാതെ ഇൗട്ടിത്തടി മുറിച്ചുകടത്തിയെന്നു പറയുന്നത് ശരിയല്ലെന്നും ഹരജിയിൽ പറയുന്നു.
കേസ് റദ്ദാക്കണമെന്ന ഹരജിയിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മരം കൊള്ളയാണ് നടന്നതെന്നും മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്തുവന്നതെന്നും ഈ ഹരജി പരിഗണിക്കവേ സർക്കാർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.