ബ്രൂസെല്ലോസിസ്: ഉറവിടം കണ്ടെത്താനായില്ല

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ രണ്ടുപേർക്ക് ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചെങ്കിലും ഉറവിടം അജ്ഞാതം. വെമ്പായത്തെ ക്ഷീര കർഷകന്റെ പശുക്കളിൽ പരിശോധന നടത്തിയെങ്കിലും രോഗാണു സാന്നിധ്യം കണ്ടെത്താനായില്ല.

പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിന്റെ നേതൃത്വത്തിൽ മൂന്ന് പശുക്കളിലും ഒരു കിടാരിയിലും രണ്ടുതവണ പരിശോധന നടത്തി. 13ന് ക്ഷീരകർഷകർക്കായി പഞ്ചായത്ത് ഹാളിൽ ബോധവത്കരണ ക്ലാസ് നടത്താൻ തീരുമാനിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സാധാരണ കന്നുകാലികൾ, ആടുകൾ, പന്നികൾ എന്നിവയിൽനിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളിൽ അസുഖത്തിന് പ്രത്യക ലക്ഷണങ്ങൾ കാണില്ല. മൃഗങ്ങളിലെ ഗർഭ അലസലിലൂടെയുണ്ടാകുന്ന മറുപിള്ളയിലൂടെയും (പ്ലാസന്റ) മറ്റ് ശരീര സ്രവങ്ങളിലൂടെയുമാണ് ബ്രൂസെല്ല അണുക്കൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്.

Tags:    
News Summary - Brucellosis: No source found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.