വാഹനാപകടത്തിൽ മരിച്ച ബി.എസ്.എഫ് ഉദ്യോഗസ്ഥൻ സജി ബേബി

സ്കൂട്ടർ മതിലിലിടിച്ച് പരിക്കേറ്റ സൈനികൻ രക്തംവാർന്ന് മരിച്ചു

അഞ്ചൽ: നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് റോഡിൽ വീണ സൈനികൻ രക്തംവാർന്ന് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മരിച്ചു. കരുനാഗപ്പള്ളി മാലുമേൽ ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിൽ അറയ്ക്കൽ വാളക൦ പൊടിയാട്ടുവിള സിജാ ഭവനത്തിൽ സജി ബേബി (51) ആണ് മരിച്ചത്.

ഗുജറാത്ത്‌ ഗാന്ധിനഗർ ബി.എസ്.എഫ് ഹെഡ്ക്വാർട്ടേഴ്സിൽ ഇൻസ്‌പെക്ടർ ആർ.ഒ ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു.

ഇന്നലെ രാവിലെ പൊടിയാട്ടുവിളയിലെ വീട്ടിൽനിന്നും കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്‌. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ നിലയിൽ ഏറെ നേരം റോഡിൽ കിടന്ന് രക്തം വാർന്നതാണ് മരണകാരണമെന്ന് പറയപ്പെടുന്നു. 

ഭാര്യ: ഷൈനി. മക്കൾ: ജിഷമോൾ, ജിസ്സ സജി. സംസ്കാരം ചൊവ്വാഴ്ച 12.30ന് വാളകം മാർത്തോമ്മ വലിയ പള്ളിയിൽ

Tags:    
News Summary - BSF inspector dies in scooter accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.