തൃശൂർ: രൂപവത്കരണത്തിെൻറ 19ാം വാർഷിക ദിനമെത്തുേമ്പാൾ പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ ‘കവറേജ് ഏരിയ’യിൽനിന്ന് ക്രമേണ പുറത്താവുകയാണ്. ശമ്പള മുടക്കം പതിവായി. എട്ട് മാസമായി വേതനമില്ലാതെ കരാർ തൊഴിലാളികൾ പട്ടിണിയിലാണ്. നവീകരണമെന്നും പുനരുദ്ധാരണമെന്നും പേരിട്ട് ഒന്നാം മോദി സർക്കാറും ഇപ്പോൾ രണ്ടാം സർക്കാറും ബി.എസ്.എൻ.എല്ലിെൻറ ഭാവി പന്താടുേമ്പാൾ രാജ്യത്തിെൻറ അഭിമാനമായ ‘മിനി രത്ന’ കമ്പനിയാണ് ഉൗർധ്വൻ വലിക്കുന്നത്.
ഈവർഷം നാലാമത്തെ മാസമാണ് ശമ്പളം മുടങ്ങുന്നത്. ഇത് ജീവനക്കാരുടെ പ്രശ്നമാണെങ്കിൽ സാങ്കേതികതലത്തിൽ ഇതിനെക്കാൾ വലിയ പ്രതിസന്ധിയാണ്. 4ജി സ്പെക്ട്രം ഇല്ലാത്തതിനാൽ സ്വകാര്യ കമ്പനികൾക്കൊപ്പം ഓടാനാവുന്നില്ല. വൈദ്യുതി ബിൽ അടക്കാതെ കണക്ഷൻ വിഛേദിക്കപ്പെടുന്ന മൊബൈൽ ടവറുകളുടെ എണ്ണം നാൾക്കുനാൾ കൂടുന്നു. സ്ഥലവാടക കൊടുക്കാത്തതിനാൽ എക്സ്ചേഞ്ചുകളിലും ടവറുകളിലും സ്ഥല ഉടമകൾ പ്രവേശനം വിലക്കുന്നത് പതിവായി. മത്സരക്ഷമമല്ലാത്തതിനാൽ വരുമാനവും താഴേക്കാണ്.
ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയനും സഞ്ചാർ നിഗം എക്സിക്യൂട്ടിവ്സ് അസോസിയേഷനും അടക്കമുള്ള ആറ് സംഘടനകൾ ജില്ല, സർക്കിൾ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ഉച്ചക്ക് ധർണ നടത്തും.
ബി.എസ്.എൻ.എല്ലിന് കഴിയില്ലെങ്കിൽ മുഖ്യ തൊഴിലുടമയായ കേന്ദ്ര സർക്കാർ ശമ്പളം നൽകണമെന്നും കരാർ തൊഴിലാളികളുടെ കുടിശ്ശിക ഉൾപ്പെടെ ഉടൻ തീർക്കണമെന്നുമാണ് പ്രധാന ആവശ്യം.
ഉടൻ 4ജി സേവനം ആരംഭിക്കുക, െവറുതെയിട്ട ഭൂമി പണയപ്പെടുത്തിയോ മറ്റോ വരുമാനമുണ്ടാക്കാനും ലളിത വ്യവസ്ഥയിൽ വായ്പയെടുക്കാനും അനുമതി നൽകുക, വിരമിക്കൽ പ്രായം കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.