ബംഗളൂരു: ബംഗളൂരുവിൽനിന്ന് കോഴിക്കോേട്ടക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഗുണ്ടൽപേട്ട്-ബത്തേരി ദേശീയപാതയിൽ കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ കണ്ടക്ടർ മരിച്ചു. നാദാപുരം കല്ലാച്ചി ചേലക്കാട് പുത്തൻപുരയിൽ നാണുവിെൻറ മകൻ പി.പി. സിജുവാണ് (36) മരിച്ചത്.
ഗുണ്ടൽപേട്ടിനും കാവേരിക്കുമിടയിൽ കക്കൽതൊണ്ടിക്ക് സമീപം കുത്തനൂർ ഭീമൻവീട് വില്ലേജിലാണ് സംഭവം. യാത്രക്കാരായ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. കോഴിക്കോട് ഡിപ്പോയിലേതാണ് അപകടത്തിൽപെട്ട എ.ടി.സി 145 സൂപ്പർ എക്സ്പ്രസ് ബസ്. ഞായറാഴ്ച രാത്രി 10.45ന് ബംഗളൂരു ശാന്തിനഗർ ബസ്സ്റ്റാൻഡിൽനിന്ന് യാത്ര പുറപ്പെട്ട ബസ് തിങ്കളാഴ്ച പുലർച്ച 3.30 ഒാടെയാണ് അപകടത്തിൽപെട്ടത്. സംഭവസമയം ബസിൽ 34 യാത്രക്കാരുണ്ടായിരുന്നു.
അമിതവേഗത്തിലായിരുന്ന ബസ് സ്റ്റിയറിങ്ങിെൻറ ബാലൻസ് നഷ്ടപ്പെട്ടതോടെ റോഡരികിലെ കനാൽ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുെന്നന്നാണ് വിവരം. അപകടത്തിന് 10 മിനിറ്റ് മുമ്പ് ചായ കുടിച്ചാണ് ഡ്രൈവറും കണ്ടക്ടറും യാത്ര തുടർന്നത്. ഇൗസമയം മുൻവാതിലിലെ ഫുട്ബോർഡിൽ വെള്ളംകുടിച്ചു നിൽക്കുകയായിരുന്നു സിജുവെന്നാണ് ൈഡ്രവർ പി. മുഹമ്മദ് അനീസിെൻറ മൊഴി. വാതിൽ ശക്തിയായി ദേഹത്ത് വന്നിടിച്ചാണ് മരണമെന്ന് കരുതുന്നു. അപകടത്തിൽ ബസിെൻറ ചക്രങ്ങൾ ഉൗരിത്തെറിച്ചു. അപകടത്തിൽപെട്ടവരെ ഒാടിക്കൂടിയ നാട്ടുകാർ ഗുണ്ടൽപേട്ട് ഗവ. ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ രണ്ടു യാത്രക്കാർക്ക് പ്രാഥമികചികിത്സ നൽകി.
സുൽത്താൻ ബേത്തരിയിൽനിന്ന് അസി. ട്രാൻസ്പോർട്ട് ഒാഫിസർ സാജൻ, വയനാട് ജില്ല സ്ക്വാഡ് െഎ.സി അബ്ദുൽ റസാഖ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി സിജുവിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഏറ്റുവാങ്ങി. ഉച്ചക്ക് ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. 2012ൽ കണ്ടക്ടറായി സർവിസിൽ കയറിയതാണ് സിജു. അനുശ്രീയാണ് ഭാര്യ. മകൾ: നിയ ലക്ഷ്മി (മൂന്ന് വയസ്സ്).
ഗുണ്ടൽപേട്ടയിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർ എക്സ്പ്രസ് ബസ്
വന്‍ ദുരന്തത്തില്‍നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് സുല്‍ത്താന്‍ ബത്തേരി: ഗുണ്ടല്‍പേട്ട ഭീമന്മേടില് കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍പ്പെട്ട് കണ്ടക്ടർ നാദാപുരം സ്വദേശി പി.പി. സിജു മരിച്ച സംഭവത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഗുണ്ടല്‍പേട്ടയിൽ ചായ കുടിക്കാന്‍ ബസ് നിര്‍ത്തിയതിനാല്‍ യാത്രക്കാര്‍ ഉണര്‍ന്നിരുന്നതും ബസ് മറിയാതിരുന്നതും അപകടത്തിെൻറ തീവ്രത കുറച്ചു. ഞായറാഴ്ച രാത്രി 10.45ന് ബംഗളൂരു ശാന്തിനഗർ ബസ്റ്റാൻഡിൽനിന്ന് യാത്ര പുറപ്പെട്ട ബസ് തിങ്കളാഴ്ച പുലർച്ച 3.30 ഒാടെയാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയം ബസിൽ 34 യാത്രക്കാരുണ്ടായിരുന്നു.
ഓടിക്കൊണ്ടിരുന്ന ബസിെൻറ സ്റ്റിയറിങ് റാഡ് പൊട്ടി മുന്നോട്ടുകുതിച്ച ബസ് കലുങ്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ബസിെൻറ മുന്നിലെയും പിന്നിലെയും ചക്രങ്ങൾ ഊരിത്തെറിച്ചു. പുലര്‍ച്ച വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നിസാര പരിക്കേറ്റ രണ്ടുപേരെ ഗുണ്ടല്‍പേട്ട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ള യാത്രക്കാരെയെല്ലാം സുരക്ഷിതമായി മറ്റൊരു ബസില്‍ കയറ്റിവിട്ടതായി അധികൃതർ അറിയിച്ചു.
അപകടത്തെതുടർന്ന് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അഞ്ചുമണിക്ക് മുമ്പുതന്നെ രാത്രി യാത്ര പാസില്ലാതെ വണ്ടി ചെക്പോസ്റ്റ് കടത്തിവിട്ടു. ബംഗളൂരു- കോഴിക്കോട് റൂട്ടിൽ രാത്രി സർവിസ് നടത്തുന്ന ബസുകൾക്ക് കൃത്യമായി അറ്റകുറ്റപ്പണി നടത്താനുള്ള സമയം ലഭിക്കാത്തതും റൂട്ടിലെ വേഗതയും അപകടം സാഹചര്യം വർധിപ്പിക്കുകയാെണന്ന് പറയപ്പെടുന്നു.
ബംഗളൂരു-കോഴിക്കോട് റൂട്ടിൽ എക്സ്പ്രസ് ബസുകൾ െറാട്ടേഷൻ അനുസരിച്ചാണ് സർവിസ് നടത്തുന്നത്. കോഴിക്കോട് എത്തുന്ന ബസുകൾ മണിക്കൂറുകൾക്കകം ബംഗളൂരുവിലേക്ക് വീണ്ടും സർവിസ് നടത്തുകയും മൈസൂരുവിലെയും ബംഗളൂരുവിലെയും ഗതാഗതക്കുരുക്ക് കടന്ന് ബംഗളൂരുവിലെത്തി അധികം വൈകാതെ രാത്രി ഷെഡ്യൂളിനായി തിരിച്ചുവരേണ്ട അവസ്ഥയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.