മുസഫർനഗർ: ഉത്തർപ്രദേശിൽ ലൈസൻസില്ലാതെ പോത്തിനെ അറുത്തതിന് രണ്ടു പേർ അറസ്റ്റിൽ. നിയാസ്പുര മേഖലയിലാണ് സംഭവം. ഷഹ്സാദ്, നദീം എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽനിന്ന് 20 കിലോ പോത്തിറച്ചിയും മൂന്ന് തോലും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ പശുവിനെ കശാപ്പിനായി കൊണ്ടുപോയെന്ന് ആരോപിച്ച് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഖുദ്ദ ഗ്രാമവാസിയായ വികാസിനെയാണ് പശുവിനെ കൊണ്ടുപോകുന്നതിനിടെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.