ബഫർ സോണിെൻറ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എൻ.എസ്.എസ്. ബഫര്‍സോണുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്ന എല്ലാ പഞ്ചായത്തുകളിലും വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപവൽകരിക്കണം.
സുപ്രീംകോടതിയിൽ നിന്നുള്ള സമയം നീട്ടി കിട്ടാൻ വേണ്ട നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സര്‍ക്കാര്‍ ശ്രമിക്കണമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിലൂടെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.