ബഫർ സോൺ: ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി വേണം ബഫർ സോൺ നിശ്ചയിക്കാനെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ബഫർസോൺ ഉപഗ്രഹ സർവേയിലൂടെയല്ല തീരുമാനിക്കപ്പെടേണ്ടത്. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങൾ നിർത്തി വെക്കണം. സാമൂഹിക യാഥാർത്ഥ്യങ്ങൾ കൂടി പരിഗണിച്ച് വേണം കാര്യങ്ങൾ തിരുമാനിക്കാൻ.

കേരളത്തിലെ സ്ഥിതി കോടതിയെയും വനം പരിസ്ഥിതി മന്ത്രാലയത്തെയും കൃത്യമായി ബോധ്യപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാറിന് വന്ന വീഴ്ചയും നിലവിലെ പ്രതിസന്ധിക്ക് കാരണമാണ്. ജനങ്ങളുടെ ആശങ്ക ജനാധിപത്യപരമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Buffer Zone: Residential areas and agricultural areas should be avoided -welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.