കെട്ടിട നിർമാണ അനുമതി ഫീസ്; വീട് വലുതാകുന്തോറും പുതുക്കിയ നിരക്കിലും വൻ വർധന

തൃ​ശൂ​ർ: കെ​ട്ടി​ട നി​ർ​മാ​ണ അ​പേ​ക്ഷ ഫീ​സി​ലും കെ​ട്ടി​ട പെ​ർ​മി​റ്റി​ലും കു​ത്ത​നെ ഫീ​സ് കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത് പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന നി​ർ​മാ​ണ​മേ​ഖ​ല​ക്ക് ഇ​രു​ട്ട​ടി​യാ​യി. 20 ഇ​ര​ട്ടി മു​ത​ൽ 133 ഇ​ര​ട്ടി വ​രെ​യു​ള്ള വ​ർ​ധ​ന​യാ​ണ് അ​പേ​ക്ഷ​ഫീ​സി​ലും കെ​ട്ടി​ട അ​നു​മ​തി പ​ത്ര​ത്തി​നു​മാ​യി (പെ​ർ​മി​റ്റ്) വ​രു​ത്തി​യ​ത്. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ലും സി​മ​ന്റ്-​ക്വാ​റി മ​ണ​ൽ വി​ല​യി​ലും ഉ​ണ്ടാ​യ വ​ർ​ധ​ന​ക്കു പി​റ​കെ​യാ​ണ് സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ കൊ​ള്ള​വ​ർ​ധ​ന വ​രു​ത്തി​യ​ത്. ഈ ​മാ​സം 10 മു​ത​ലാ​ണ് വ​ർ​ധ​ന ന​ട​പ്പാ​ക്കു​ക.

ചെ​റി​യ വീ​ടു​ക​ളി​ൽ​നി​ന്ന് വ​ലി​യ വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്തോ​റും കെ​ട്ടി​ട അ​പേ​ക്ഷ ഫീ​സി​ലും പെ​ർ​മി​റ്റി​ലും കു​ത്ത​നെ വ​ർ​ധ​ന കാ​ണാം. മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​പേ​ക്ഷ ഫീ​സി​ന​ത്തി​ലും പെ​ർ​മി​റ്റ് ഫീ​സി​ന​ത്തി​ലു​മാ​ണ് കൂ​ടു​ത​ൽ വ​ർ​ധ​ന വ​രു​ത്തി​യ​ത്. 300 ച​തു​ര​ശ്ര മീ​റ്റ​റി​ന് മു​ക​ളി​ലു​ള്ള (3240 ച​തു​ര​ശ്ര അ​ടി) കെ​ട്ടി​ട​നി​ർ​മാ​ണ അ​പേ​ക്ഷ ഫീ​സി​ലും അ​നു​മ​തി​ക്കു​മാ​യി നേ​ര​േ​ത്ത 2137 രൂ​പ ന​ൽ​കി​യി​രു​ന്ന​തി​ന് പ​ക​രം ഇ​നി ന​ൽ​കേ​ണ്ട​ത് 64,200 രൂ​പ​യാ​ണ്. അ​താ​യ​ത് 3004 ശ​ത​മാ​നം വ​ർ​ധ​ന.

കോ​ർ​പ​റേ​ഷ​നു​ക​ളി​ലാ​കാ​ട്ടെ കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി​ക്ക് 3060 രൂ​പ ന​ൽ​കി വ​ന്ന​ത് ഇ​നി മു​ത​ൽ 65,200 രൂ​പ​യാ​ണ്. വ​ർ​ധ​ന 2131 ശ​ത​മാ​നം. അ​തേ​സ​മ​യം, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 2137 രൂ​പ ന​ൽ​കി കൈ​പ്പ​റ്റി​യി​രു​ന്ന കെ​ട്ടി​ട അ​നു​മ​തി (അ​പേ​ക്ഷ ഫീ​സു​ൾ​പ്പെ​ടെ) കി​ട്ടാ​ൻ ഇ​നി 48,150 രൂ​പ അ​ട​ക്ക​ണം. 2253 ശ​ത​മാ​നം വ​ർ​ധ​ന.

300 ച​തു​ര​ശ്ര മീ​റ്റ​റി​ൽ കൂ​ടു​ത​ലു​ള്ള കെ​ട്ടി​ട പെ​ർ​മി​റ്റ് ഫീ​സ് ഇ​ന​ത്തി​ൽ മാ​ത്രം നേ​ര​ത്തേ പ​ഞ്ചാ​യ​ത്തി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും 2107 രൂ​പ​യാ​യി​രു​ന്ന​ത് യ​ഥാ​ക്ര​മം 45,150, 60, 200 രൂ​പ വീ​ത​മാ​കും. കോ​ർ​പ​റേ​ഷ​നി​ൽ 3010 രൂ​പ ആ​യി​രു​ന്ന​ത് 60,200 ആ​ക്കി​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

150 ച​തു​ര​ശ്ര മീ​റ്റ​റി​നു​ള്ള കെ​ട്ടി​ട അ​പേ​ക്ഷ ഫീ​സ് പ​ഞ്ചാ​യ​ത്തി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും 30 രൂ​പ ആ​യി​രു​ന്ന​തും കോ​ർ​പ​റേ​ഷ​നി​ൽ 50 രൂ​പ ആ​യി​രു​ന്ന​തും 1000 രൂ​പ​യാ​ക്കും. അ​തേ​സ​മ​യം, 300 ച​തു​ര​ശ്ര​മീ​റ്റ​റി​ൽ കൂ​ടു​ത​ലു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ ഫീ​സി​ലെ പു​തു​ക്കി​യ നി​ര​ക്ക് കോ​ർ​പ​റേ​ഷ​നി​ൽ 5000 രൂ​പ​യും മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 4000 രൂ​പ​യും പ​ഞ്ചാ​യ​ത്തി​ൽ 3000 രൂ​പ​യു​മാ​ണ്. അ​പേ​ക്ഷ ഫീ​സി​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലും കോ​ർ​പ​റേ​ഷ​നി​ലും 10,000 ശ​ത​മാ​നം വ​ർ​ധ​ന വ​ന്ന​പ്പോ​ൾ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വ​ർ​ധ​ന 13,333 ശ​ത​മാ​നം.

250 ച​തു​ര​ശ്ര മീ​റ്റ​ർ (2670 ച​തു​ര​ശ്ര അ​ടി) വി​സ്തീ​ർ​ണ​മു​ള്ള വീ​ടാ​ണെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ​ആ​കെ ചെ​ല​വ് 1780 രൂ​പ​യി​ൽ​നി​ന്ന് 26,000 രൂ​പ​യാ​യും ന​ഗ​ര​സ​ഭ​ക​ളി​ൽ 1780 രൂ​പ​യി​ൽ​നി​ന്ന് 31,000 രൂ​പ​യാ​യും ഫീ​സ് ഉ​യ​രും. കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ഇ​ത് 2550 രൂ​പ​യി​ൽ​നി​ന്ന് 38,500 രൂ​പ​യി​ലേ​ക്കാ​ണ് കു​തി​ക്കു​ക. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 150 ച​തു​ര​ശ്ര മീ​റ്റ​ർ (1615 ച​തു​ര​ശ്ര​അ​ടി) വി​സ്തീ​ർ​ണ​മു​ള്ള വീ​ട് നി​ർ​മി​ക്കാ​ൻ അ​പേ​ക്ഷ, പെ​ർ​മി​റ്റ് ഫീ​സു​ക​ളു​ടെ ഇ​ന​ത്തി​ൽ 555 രൂ​പ ചെ​ല​വി​ട്ടി​രു​ന്ന സ്ഥാ​ന​ത്ത് ഇ​നി 8500 രൂ​പ മു​ട​ക്ക​ണം. ന​ഗ​ര​സ​ഭ​ക​ളി​ൽ 555 രൂ​പ​യി​ൽ​നി​ന്ന് തു​ക 11,500 രൂ​പ​യാ​കും. കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ഇ​ത് 800 രൂ​പ​യി​ൽ​നി​ന്ന് 16,000 രൂ​പ​യാ​യാ​ണ് വ​ർ​ധി​ക്കു​ക.

Tags:    
News Summary - Building permit fee; increase in renewal rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.