തിരുവനന്തപുരം നഗരസഭയിൽ കെട്ടിടനികുതി : 32.96 ലക്ഷം ഉദ്യോഗസ്ഥർ തട്ടി - മന്ത്രി

കോഴിക്കോട് : തിരുവനന്തപുരം നഗരസഭയിൽ കെട്ടിടനികുതി പിരിച്ചതിൽനിന്ന് 32.96 ലക്ഷം ഉദ്യോഗസ്ഥർ തട്ടിയെടുത്തുവെന്ന് മന്ത്രി എം.വി ഗോവിന്ദൻ നയമസഭയെ രേഖാമൂലം അറിയിച്ചു. മൂന്ന് സോണൽ ഓഫാസികളിലാണ് തട്ടിപ്പ് നടന്നത്. സോണൽ ഓഫിസുകളായ നേമം- 2674 ലക്ഷം, ശ്രീകാര്യം- 5.12 ലക്ഷം, ആറ്റിപ്ര- 1.09 ലക്ഷം എന്നിങ്ങനെയാണ് തട്ടിയെടുത്തത്.

നേമം സോൺൽ ഓഫീസിൽ 2020 ജനുവരി 24 മുതൽ ജൂലൈ 14 വരെയും ശ്രീകാര്യം ഓഫീസിൽ ജനുവരി 22 മുതൽ ജൂലൈ ആറ് വരെയും ആറ്റിപ്ര ഓഫീസിൽ ഡിസംബർ 11ലും ജോലി ചെയ്ത ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്. ശ്രീകാര്യം ഓഫീസിലെ ജൂൺ 22ലെ കളക്ഷൻ തുക ജൂലൈ 16നാണ് അടച്ചത്. തുക ബാങ്കിൽ അടക്കുന്നതിൽ വീഴ്ചവരുത്തിയ ഓഫീസ് അറ്റഡന്റ് ബിജുവിനെ നഗസഭ സെക്രട്ടറി സസ് പെന്റ് ചെയ്തു.

തുടർന്ന് എല്ലാ സോണൽ ഓഫീസുകളിലും ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകാൻ കത്ത് നൽകി. വിഷയം സംബന്ധിച്ച് അന്വേഷണം നടത്താൻ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലും കത്ത് നൽകി. ശ്രീകാര്യം ഓഫിസൽ നടത്തിയ പരിശോധനയിൽ 5,12,785 രൂപ നഗരസഭയുടെ അക്കൗണ്ടിൽ വരവ് വനിന്ടിടല്ലാതിനാൽ കാഷ്യറായ അനിൽകുമാറിനെ സർവീസിൽനിന്ന് സസ് പൻറ് ചെയ്തു. മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ ചാർജ് ഓഫിസറായ ലളിതാംബികയെയും സസ്പന്റ് ചെയ്തു. ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

നേമം ഓഫിസിൽ 26,74,333 രൂപ വരവ് വെക്കുന്നതിൽ വീഴ്ചവരുത്തിയ സൂപ്രണ്ട് എസ്.ശാന്തിയെയും കാഷ്യർ എസ്.സനിതയെയും സസ് പെന്റ് ചെയ്തു. നേമം പൊലീസ് കേസ് രജിസ്ററർ ചെയ്തു. ആറ്റിപ്രയിൽ ചാർജ് ഓഫിസർ സുമതിയെയും ജീവനക്കാരനായ ജോർജ് കൂട്ടിയെയും സസ് പെ ന്റ് ചെയ്തു. കഴക്കൂട്ടം പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്ററർ ചെയ്തു.

നഷ്ടപ്പെട്ട തുകയായ 32.96 ലക്ഷം കൂറ്റക്കാരായി കണ്ടെത്തിയ ജീവനക്കാരിൽനിന്ന് ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. തുക ബാങ്കിൽ അടക്കാതെ വ്യാജരേഖ ചമച്ച്, ബാങ്കിൽ ഒടുക്കിയതായി തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അതിൽ നഗരസഭക്ക് നിലവിൽ നഷ്ടം ഉണ്ടായിയെന്നും എം. വിൻസെ ന്റിന് രേഖാമൂലം മറുപടി നൽകി. കുറ്റക്കാരായ രണ്ട് ജീവനക്കാർ മരണപ്പെട്ടു.

Tags:    
News Summary - Building tax in Thiruvananthapuram Municipal Corporation: 32.96 lakh officials cheated - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.