രാമന്‍റെ അശ്വമേധയാഗ സന്ദർഭത്തിൽ വാല്മീകി ലവകുശന്മാരുമായി യാഗസ്ഥലത്തെത്തി. ഋഷിവാടങ്ങളിലും ബ്രാഹ്മണരുടെ വാസ സ്ഥാനങ്ങളിലും രാജാക്കളുടെ വസതികളിലുമെല്ലാം രാമായണ കാവ്യം പാടാൻ വാല്മീകി ലവകുശന്മാരോട് ഉപദേശിച്ചു (വാ.രാ. 7:93.6). വാല്മീകി കാട്ടാളനാണെന്ന പൊതു ആഖ്യാനവും ഈ സന്ദർഭത്തിൽ നിരസിക്കപ്പെടുന്നുണ്ട്. വാല്മീകി പ്രചേതസിന്റെ പുത്രനാണെന്ന് രാമായണം വ്യക്തമാക്കുന്നു (വാ.രാ. 7:93.17). രാമായണം എന്ന കാവ്യം അഞ്ഞൂറ് സർഗങ്ങളോട് കൂടിയതും ആറ് കാണ്ഡങ്ങളും ഉത്തര കാണ്ഡവും അടങ്ങിയ 24000 ശ്ലോകങ്ങളുള്ളതാണെന്നും, ഈ കാവ്യം വാല്മീകിയാണ് രചിച്ചതെന്നും ലവകുശന്മാർ രാമനോട് വിവരിക്കുന്നുണ്ട് (വാ.രാ. 7. 93.25-27). രാമായണം ഗാനമായി ആലപിക്കപ്പെട്ടാണ് പ്രചരിച്ചത് എന്ന് വാല്മീകി രാമായണത്തിലെ പരാമർശങ്ങൾ തെളിയിക്കുന്നു. താളലയസമ്പന്നമായ ശ്രുതിമധുരമായ ഗാനം ലവകുശന്മാരിൽ നിന്ന് രാമൻ കേട്ടു എന്ന് വാല്മീകി രാമായണം അടയാളപ്പെടുത്തുന്നുണ്ട്(വാ.രാ. 7:94.32). രാമായണ കാവ്യം ഋഷിവാടങ്ങളിലും ബ്രാഹ്മണ സ്ഥാനങ്ങളിലും രാജാലയങ്ങളിലും പാടി പതിഞ്ഞ ആഖ്യാന ചരിത്രം ഇത് വെളിവാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.