ചാലക്കുടി: പരിയാരത്തെ സിവിൽ സപ്ലൈസ് സ്റ്റോറിൽ 1997 മുതൽ 1999 വരെ മാനേജറായി ജോലി ചെയ്യവെ സ്റ്റോക്കിൽ തിരിമറി നടത്തി സ്ഥാപനത്തെ വഞ്ചിച്ചതിന് 1999ൽ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പിടിയിൽ.
തിരുവനന്തപുരം ആനാട് ദേശത്ത് കിഴക്കുംകര പുത്തൻവീട്ടിൽ ജയചന്ദ്രനെയാണ് (60) ചാലക്കുടി സി.ഐ കെ.എസ്. സന്ദീപ് മൂവാറ്റുപുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. പരിയാരെത്ത സ്റ്റോറിൽ തിരിമറി നടത്തിയതിനെ തുടർന്ന് ഇയാളെ സർവിസിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
തുടർന്ന് പലയിടങ്ങളിലായി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്യുകയായിരുന്ന ഇയാൾ വർഷങ്ങളായി നാട്ടിലേക്ക് പോകാറില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ, ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, സൈബർ വിദഗ്ധൻ എം.ജെ. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.