ബുർവി: കനത്ത നാശനഷ്​ടമുണ്ടാക്കില്ല; ജാഗ്രത തുടരും -​കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റ്​ കേരളത്തിൽ കനത്ത നാശ നഷ്​ടമുണ്ടാക്കില്ലെന്ന്​ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കനത്ത മഴ പെയ്യാനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ട്​. പക്ഷേ, അതിതീവ്ര ന്യൂനമർദവും ചുഴലിക്കാറ്റും കടന്നു പോകുന്നത്​ വരെ ജാഗ്രത തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബുർവി ചുഴലിക്കാറ്റ്​ ഇന്ന്​ വൈകീ​ട്ടോടെ തമിഴ്​നാട്​ തീരം തൊടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നിലവിൽ മണിക്കൂറിൽ 80 കി.മീറ്ററാണ്​ കാറ്റി​െൻറ വേഗത. നാളെ ഉച്ചയോടെയായിരിക്കും കാറ്റ്​ കേരളത്തിലെത്തുക. എന്നാൽ, കേരളത്തിലെത്തു​േമ്പാൾ ചുഴലിക്കാറ്റി​െൻറ വേഗത കുറഞ്ഞ്​ അതി തീവ്ര ന്യൂനമർദമാകും.

അതേസമയം, മുൻകരുതൽ നടപടിയുടെ ഭാഗമായി ​പൊൻമുടിയിലെ ലയങ്ങളിൽ നിന്ന്​ അഞ്ഞുറോളം പേരെ മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്​. 

Tags:    
News Summary - Burvey: No heavy damage; Vigilance will continue - Kadakampally Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.