കൊല്ലത്ത്​ ബസിന്​ മുകളിൽ മരം വീണ്​ അപകടം

കൊല്ലം: കടയ്ക്കലിൽ സ്വകാര്യ ബസിനു മുകളിൽ വന്മരം കടപുഴകി വീണ്​ അപകടം . സംഭവത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അഞ്ചൽ നിന്നും കടയ്യ്ക്കലിലേക്ക് പോകുന്ന മോട്ടു ട്രാവൽസിന് മുകളിലാണ് 8 മണിയോടുകൂടി ആറ്റുപുറം ജംഗ്ഷന് സമീപം വ്യാപാരഭവന് മുൻവശത്തുണ്ടായിരുന്ന വൻമരം കടപുഴകി വീണത്​.

അപകടത്തിൽ ബസ് പൂർണമായി തകർന്നു. സമീപത്തുണ്ടായിരുന്ന 11 കെ.വി ലൈൻ ഉൾപ്പെടെ വാഹനത്തിനു മുകളിലേക്കു പതിച്ചു. എന്നാൽ, ഈ സമയം ലൈനിൽ വൈദ്യുതി ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി.

Tags:    
News Summary - Bus accident in kollam-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.