തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. അംശദായ അടവ് മുടക്കം വരുത്തിയ അംഗങ്ങള്‍ക്ക് മുടങ്ങിയ തുകയും പ്രവാസിക്ഷേമബോര്‍ഡ് ഇതിനകം പ്രഖ്യാപിച്ച കുറഞ്ഞ നിരക്കിലുള്ള പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ അടക്കാൻ സൗകര്യമൊരുക്കും. അംഗത്വം നഷ്ടമായ പെന്‍ഷന്‍ പ്രായം പൂര്‍ത്തീകരിച്ചിട്ടില്ലാത്തവര്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാനും അവസരമുണ്ട്.
കേരളത്തിന് പുറത്തും വിദേശത്തും താമസിക്കുന്ന 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവാസിക്ഷേമനിധിയില്‍ അംഗത്വമെടുക്കാം. ആവശ്യമായ രേഖകള്‍ക്കൊപ്പം ഓണ്‍ലൈനായാണ് അംഗത്വമെടുക്കേണ്ടത്. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
അംഗത്വ കാമ്പയിന്റെയും കുടിശ്ശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 ന് തമ്പാനൂര്‍ റെയില്‍ കല്യാണമണ്ഡപത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. തിയ അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ടിലെ ജനന തീയതി, മേല്‍വിലാസ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിസയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ എന്നിവ സഹിതം തിരുവനന്തപുരം തമ്പാനൂരിലെ റെയില്‍ കല്യാണമണ്ഡപത്തില്‍ എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ടോള്‍ ഫ്രീ നമ്പര്‍: 1800-890-8281 (ഇന്ത്യ), 0484-3539120 (വിദേശം), കസ്റ്റമര്‍ കെയര്‍ നമ്പര്‍: 0471 246 5500, വാട്‌സാപ്പ്: 7736850515 എന്നിവയില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.