വൈത്തിരി: താമരശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇന്ന് രാവിലെ 8 .45നാണ് സംഭവം. അഞ്ചാം വളവിനും ആറാം വളവിനും ഇടയില ാണ് അപകടം നടന്നത്.
ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസും കോഴിക്കോട്ടു നിന്ന് ബത്തേരിക്ക് പോവുകയായിരുന്ന പോയിൻറ ടു പോയിൻറ് ബസുമാണ് കൂട്ടിയിടിച്ചത്. താമരശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്.
ഒരു ലോറിയെ മറികടന്നെത്തിയ പോയിൻറ ടു പോയിൻറ് ബസ് ടൗൺ ടു ടൗൺ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ചരക്കു ലോറി കേടായതിനാൽ ഇന്ന് രാവിലെ ഏഴാം വളവിനടുത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.