Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമരശേരിചുരത്തിൽ ബസുകൾ...

താമരശേരിചുരത്തിൽ ബസുകൾ കൂട്ടിയിടിച്ച്​ യാത്രക്കാർക്ക് പരിക്ക്

text_fields
bookmark_border
Bus-accident-20.07.2019
cancel

വൈത്തിരി: താമരശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച്​ ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന്​ ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇന്ന് രാവിലെ 8 .45നാണ്​ സംഭവം. അഞ്ചാം വളവിനും ആറാം വളവിനും ഇടയില ാണ് അപകടം നടന്നത്​.

ബത്തേരിയിൽ നിന്ന്​ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസും കോഴിക്കോട്ടു നിന്ന്​ ബത്തേരിക്ക് പോവുകയായിരുന്ന പോയിൻറ ടു പോയിൻറ്​ ബസുമാണ് കൂട്ടിയിടിച്ചത്. താമരശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്.

ഒരു ലോറിയെ മറികടന്നെത്തിയ പോയിൻറ ടു പോയിൻറ് ബസ്​ ടൗൺ ടു ടൗൺ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ചരക്കു ലോറി കേടായതിനാൽ ഇന്ന് രാവിലെ ഏഴാം വളവിനടുത്ത്​ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus accidentthamarassery churammalayalam newspassangers injured
News Summary - bus accident in thamarassery churam; passangers injured -kerala news
Next Story