കൊച്ചി: കേരള ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ കോഓഡിനേഷൻ കമ്മിറ്റി സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. നിരവധി തവണ സമരം നടത്തിയിട്ടും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യാത്രനിരക്കിൽ വർധനയുണ്ടായിട്ടിെല്ലന്നും തൊഴിലാളിയുടെ കൂലി മുതൽ ഡീസൽ വിലയിൽ വരെ വൻ വർധനയുണ്ടായെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കുറഞ്ഞ നിരക്ക് ഒമ്പത് രൂപയാക്കണം. നിരക്ക് വർധിപ്പിക്കാതെ മാർഗമില്ല. സർക്കാർ വാഗ്ദാനങ്ങൾ പല തവണ ലംഘിക്കപ്പെട്ടതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഒരു വിഭാഗം സംഘടനകൾ 18ന് പ്രഖ്യാപിച്ച സൂചന പണിമുടക്കിൽ പങ്കെടുക്കില്ലെന്നും അവർ പറഞ്ഞു. വി.ജെ. സെബാസ്റ്റ്യൻ, ടി. ഗോപിനാഥ്, നൗഷാദ് ആറ്റുപറമ്പത്ത്, എം.വി. വത്സലൻ, ആർ. പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.