ക്രൂ ചേഞ്ചിങ്ങിൽ ട്രിപ്​ൾ സെഞ്ച്വറി തികച്ച്​ ബി.ഡബ്ല്യൂ നൈൽ ഇന്നെത്തും; ഇന്നലെയെത്തിയ എം.ടി.അൽ-അഗൈല ഇന്ന് മടങ്ങും

വിഴിഞ്ഞം: വിഴിഞ്ഞത്തെ ക്രൂചേഞ്ചിങ്ങിൽ ട്രിപ്​ൾ സെഞ്ച്വറി തികക്കാൻ 'ബി.ഡബ്ല്യൂ നൈൽ' എന്ന കൂറ്റൻ ടാങ്കർ ഇന്ന് രാവിലെയെത്തും.

രാവിലെ പത്തരയോടെ പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിൽനിന്ന് മൂന്നുപേർ ഇറങ്ങുകയും നാലുപേരെ പകരം കയറ്റുകയും ചെയ്യുന്നതോടെ ക്രൂചേഞ്ചിങ്ങിൽ വേഗത്തിൽ 300 തികക്കുന്ന മൈനർ തുറമു​ഖങ്ങളിൽ ആദ്യ സ്ഥാനക്കാരനായി വിഴിഞ്ഞം മാറും. 299ാമനായി ഇന്നലെയെത്തിയ എം.ടി.അൽ-അഗൈല ഇന്ന് മടങ്ങും.

15 പേർ ഇന്നലെ കപ്പലിൽ കയറിയെങ്കിലും ഇറങ്ങാനുള്ളവരിൽ അഞ്ചുപേരുടെ കാര്യത്തിൽ തീരുമാനം വൈകിയതാണ് മടക്കയാത്ര താമസിക്കാൻ കാരണം.

Tags:    
News Summary - BW Nile still completes triple century in crew changing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.