സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ മേയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിനായുള്ള ഒരുക്കം പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഒമ്പത് ജില്ലകളിലായി രണ്ട് കോർപറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 29 പേർ സ്ത്രീകളാണ്. വോട്ടെണ്ണൽ ഫലം www.lsgelection.kerala.gov.in സൈറ്റിലെ TRENDൽ ലഭ്യമാകും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ:

തിരുവനന്തപുരം - തിരുവനന്തപുരം കോർപ്പറേഷനിലെ 18- മുട്ടട, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ 10- കാനാറ.

കൊല്ലം - അഞ്ചൽ ഗ്രാമപഞ്ചായത്തിലെ 14- തഴമേൽ.

പത്തനംതിട്ട – മൈലപ്ര ഗ്രാമപഞ്ചായത്തിലെ 05- പഞ്ചായത്ത് വാർഡ്.

ആലപ്പുഴ - ചേർത്തല മുനിസിപ്പൽ കൗൺസിലിലെ 11- മുനിസിപ്പൽ ഓഫീസ്.

കോട്ടയം - കോട്ടയം മുനിസിപ്പൽ കൗൺസിലിലെ 38- പുത്തൻതോട്, മണിമല ഗ്രാമപഞ്ചായത്തിലെ 06- മുക്കട, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 01- പെരുന്നിലം.

എറണാകുളം - നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 06- തുളുശ്ശേരിക്കവല.

പാലക്കാട് -പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ 08- ബമ്മണ്ണൂർ, മുതലമട ഗ്രാമപഞ്ചായത്തിലെ 17- പറയമ്പള്ളം, ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ 10- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ 03- കല്ലമല, കരിമ്പ ഗ്രാമപഞ്ചായത്തിലെ 01- കപ്പടം.

കോഴിക്കോട് -ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07- ചേലിയ ടൗൺ, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05- കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ 11- കുറിച്ചകം.

കണ്ണൂർ - കണ്ണൂർ കോർപ്പറേഷനിലെ 14- പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16- കക്കോണി.

Tags:    
News Summary - by election to 19 local body wards tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.