തലശ്ശേരി: സകാത് പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ സംഘടിത സംവിധാനമൊരുക്കി കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ബൈത്തുസ്സകാത് കേരള കഴിഞ്ഞവർഷം കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ ഏറ്റെടുത്ത 230 ഭവനങ്ങൾ സമർപ്പിച്ചു. തലശ്ശേരി സർഗം ഓഡിറ്റോറിയത്തിൽ നടന്ന പൗരപ്രമുഖരുടെ സദസ്സിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് ഭവനസമർപ്പണ പ്രഖ്യാപനം നിർവഹിച്ചു.
സമ്പത്ത് ഒരിടത്ത് കുന്നുകൂടുന്ന പ്രവണതയാണ് ലോകത്തെ മുഴുവൻ അസമത്വങ്ങളുടെയും കാരണമെന്നും സമ്പന്നരിൽ ദരിദ്രന് അവകാശം നിർണയിക്കുന്ന സകാത് വ്യവസ്ഥ ഈ പ്രവണതയെ തുടച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സകാത് സംഘടിതമായി ശേഖരിച്ച് വിതരണം ചെയ്യുന്നതിെൻറ ബഹുമുഖ ഗുണം അനുഭവിച്ചവർ ദൈവികനീതിയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത് സംവിധാനമാണ് ബൈത്തുസ്സകാത് കേരള. ഭവന നിർമാണം, സ്വയംതൊഴിൽ, വിദ്യാഭ്യാസ സഹായങ്ങൾ, ചികിത്സാസഹായങ്ങൾ, കടബാധ്യത തീർക്കൽ, കുടിവെള്ള പദ്ധതി, റേഷൻ, പെൻഷൻ തുടങ്ങിയ വിവിധ പദ്ധതികളിലായി കാൽലക്ഷത്തിലേറെ പേർക്ക് ഇതിനകം സഹായം നൽകാൻ ബൈത്തുസ്സകാത് കേരളക്ക് കഴിഞ്ഞിട്ടുണ്ട്.
പി.കെ. മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. കേരള വഖഫ് ബോർഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീൻ, ഇല്യാസ് മൗലവി, നിഷാദ ഇംതിയാസ്, സി.പി. ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ഉമർ ആലത്തൂർ സ്വാഗതവും എ.സി.എം. ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.